അധ്യാപകർ വിദ്യാർത്ഥികളിൽ നിന്ന് സമ്മാനങ്ങൾ വാങ്ങരുത്; പൊതു വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: അധ്യാപകർ വിദ്യാർത്ഥികളിൽ നിന്നും ഉപഹാരങ്ങൾ സ്വീകരിക്കുന്നത് ഒഴിവാക്കണമെന്ന് നിർദേശിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ് ഉത്തരവ്. വില പിടിപ്പുള്ളതോ അല്ലാത്തതോ ആയ സമ്മാനങ്ങൾ സ്വീകരിക്കാൻ പാടില്ലെന്നാണ് വിദ്യാഭ്യാസ ഉപ ഡയറക്ടർമാർക്ക് നിർദേശം നൽകിയത്.അധ്യയന വർഷാവസാന ദിനത്തിൽ ക്ലാസുകളിൽ യാത്രയയപ്പ് പരിപാടി സംഘടിപ്പിക്കുകയും വിദ്യാർത്ഥികൾ അധ്യാപകർക്ക് വിലകൂടിയ ഉപഹാരങ്ങൾ കൈമാറുന്നതും പതിവായതോടെയാണ് നിർദേശം.നേരത്തെ മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറും സമാനമായ നിർദേശം നൽകിയിരുന്നു. അടുത്ത അധ്യയന വർഷം മുതൽ ഈ സമ്ബ്രദായം പാടില്ലെന്ന് ജില്ലാ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർക്കുമായിരുന്നു നിർദേശം…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial