
‘മാനേജ് സബ്‌സ്‌ക്രിപ്‌ഷൻ’ ഫീച്ചറുമായി ജിമെയിൽ; ഇൻബോക്സ് ഇനി കൂടുതൽ വൃത്തിയാക്കാം
ഇമെയിൽ ഇൻബോക്സുകൾ പലർക്കും തലവേദനയാണ്. ആവശ്യമില്ലാത്ത നൂറുകണക്കിന് പ്രൊമോഷണൽ മെയിലുകളും വാർത്താക്കുറിപ്പുകളും കൊണ്ട് ഇൻബോക്സ് നിറയുന്നത് സാധാരണമാണ്. ഈ പ്രതിസന്ധിക്ക് ശാശ്വത പരിഹാരവുമായി ഗൂഗിൾ രംഗത്തെത്തിയിരിക്കുകയാണ്, ‘മാനേജ് സബ്‌സ്‌ക്രിപ്‌ഷൻ’ എന്ന പുതിയ ഫീച്ചറിലൂടെ. ഏറെ നാളത്തെ പരീക്ഷണങ്ങൾക്കും കാത്തിരിപ്പിനും ശേഷം ഈ പുത്തൻ ഫീച്ചർ ഇപ്പോൾ ആൻഡ്രോയിഡ്, iOS, വെബ് എന്നിവയുൾപ്പെടെ എല്ലാ പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. ഇത് ജിമെയിൽ ഉപയോക്താക്കൾക്ക് അവരുടെ ഇൻബോക്സിൽ അടിഞ്ഞുകൂടുന്ന അനാവശ്യ ഇമെയിലുകളെ നിയന്ത്രിക്കാൻ വലിയൊരു സഹായമാകും. നിങ്ങൾ സബ്സ്ക്രൈബ് ചെയ്തിട്ടുള്ള…