
ഗോധ്ര കൂട്ടക്കൊല: പരോളിലിറങ്ങി മുങ്ങിയ തടവുകാരന്‍ പൂനെയില്‍ പിടിയില്‍
മുംബൈ: ഗോധ്രയില്‍ ട്രെയിനിന് തീവെച്ച് കൂട്ടക്കൊല നടത്തിയ കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതി പൂനെയില്‍ പിടിയില്‍. സലിം ജാര്‍ദ എന്ന 55 കാരനെയാണ് പൂനെ റൂറല്‍ പൊലീസ് ജനുവരി 22 ന് അറസ്റ്റ് ചെയ്തത്. 2024 സെപ്റ്റംബര്‍ 17 ന് ഗുജറാത്തിലെ ജയിലില്‍ നിന്നും ഏഴു ദിവസത്തെ പരോളിന് ഇറങ്ങിയ ഇയാള്‍ മുങ്ങുകയായിരുന്നു. ഒരു മോഷണക്കേസിലാണ് സലിം ജാര്‍ദയെയും സംഘത്തെയും പൊലീസ് അറസ്റ്റ് ചെയ്യുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഗോധ്ര കൂട്ടക്കൊലക്കേസില്‍ പരോളിലിറങ്ങിയ മുങ്ങിയതാണെന്ന് കണ്ടെത്തുന്നത്….