
ഗോഡ്‌സയെ പ്രകീർത്തിച്ച കോഴിക്കോട് എൻ ഐടി പ്രൊഫസർക്ക് സ്ഥാനക്കയറ്റം
കോഴിക്കോട്: ഗോഡ്‌സയെ പ്രകീർത്തിച്ച കോഴിക്കോട് എൻ ഐടി പ്രൊഫസർക്ക് സ്ഥാനക്കയറ്റം. മഹാത്മാഗാന്ധിയുടെ രക്തസാക്ഷിദിനത്തിൽ സമൂഹ മാധ്യമത്തിൽ ഗോഡ്‌സയെ പ്രകീർത്തിച്ച് കമൻ്റിട്ടതോടെ വിവാദ നായികയായ പ്രൊഫസർ ഷൈജ ആണ്ടവനാണ് സ്ഥാനക്കയറ്റം നൽകിയത്. പ്ലാനിംഗ് ആൻഡ് ഡവലപ്മെൻ്റ് ഡീൻ ആയാണ് ഷൈജ ആണ്ടവന് സ്ഥാനക്കയറ്റം. ഏപ്രിൽ ഏഴ് മുതൽ ഇത് പ്രാബല്യത്തിൽ വരും. 2024-ലാണ് ഷൈജ ഗോഡ്‌സെയെ പ്രകീർത്തിച്ച് ഫേസ്ബുക്കിൽ കമൻ്റിട്ടത്. ഗോഡ്‌സെ ഇന്ത്യയെ രക്ഷിച്ചതിൽ അഭിമാനമെന്നായിരുന്നു ഷൈജ ആണ്ടവൻ കമൻ്റിട്ടത്. മഹാത്മാഗാന്ധിയുടെ രക്തസാക്ഷിദിനത്തിൽ കൃഷ്ണരാജ് എന്ന പ്രൊഫൈലിൽ നിന്ന്…