
എടപ്പാളിൽ വൻ സ്വർണ്ണ കവർച്ച ; ബസിൽ വെച്ച് വ്യാപാരിയുടെ കയ്യിൽ നിന്ന് നഷ്ട്ടപെട്ടത് ഒരു കോടിരൂപയുടെ സ്വർണ്ണം
എടപ്പാൾ:കെഎസ്ആർടിസി ബസ്സിലെ യാത്രക്കാരനിൽ നിന്ന് വൻ സ്വർണ്ണക്കവർച്ച. തൃശ്ശൂരിലെ സ്വർണ്ണവ്യാപാരിയുടെ ഒരു കോടിയിലധികം രൂയുടെ സ്വർണ്ണം കവർന്നു.ശനിയാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. തിരൂരിലെ ജ്വല്ലറിയിൽ കാണിക്കുന്നതിനായി തൃശ്ശൂർ സ്വദേശിയായ ജീവനക്കാരൻ വശം കൊണ്ട് വന്ന ആഭരണ കളക്ഷനാണ് കവർച്ച ചെയ്തത്. ശനിയാഴ്ച രാത്രി ഒമ്പതരയോടെ കുറ്റിപ്പുറത്ത് നിന്ന് നെടുങ്കട്ടത്തേക്ക് പോയിരുന്ന കെഎസ്ആർടിസി ബസ്സിൽ കയറിയ ജ്വല്ലറി ജീവനക്കാരന്റെ ബാഗിൽ നിന്നാണ് സ്വർണ്ണം കവർന്നത്. 10 മണിയോടെ എടപ്പാളിൽ എത്തിയപ്പോഴാണ് പുറകിൽ തൂക്കിയിരുന്ന ബാഗിൽ നിന്ന് സ്വർണ്ണംനഷ്ടപ്പെട്ട…