
ഗൂഗിൾ അസിസ്റ്റിന് പകരം ഇനി ജെമിനിയെ പകരകാരാനാക്കാനുള്ള തയാറെടുപ്പിൽ ഗൂഗിൾ
ആദ്യ കാലങ്ങളിൽ മിക്ക ആൻഡ്രോയിഡ് ഉപകരണങ്ങളിലും ഗൂഗിൾ അസിസ്റ്റാണ് ലഭ്യമായിരുന്നത്. 2016 ഓടെയായിരുന്നു ആൻഡ്രോയിഡ് ഫോണുകളിൽ ഗൂഗിൾ അസിസ്റ്റന്റിന്റെ കടന്നു വരവ്. ഉപയോക്താക്കൾക്ക് വോയിസ് കമാൻഡിലൂടെ ഫോണിനെ നിയന്ത്രിക്കാനാകുമെന്ന സവിശേഷതയുമായെത്തിയ ‘അസിസ്റ്റന്‍റി’ന് വലിയ സ്വീകാര്യതയും ലഭിച്ചിരുന്നു. എന്നാൽ എന്തിനും ഏതിനും എഐ ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിക്കൂടി വരുന്ന സാഹചര്യത്തിൽ പല മാറ്റങ്ങളാണ് ദിനം പ്രതി സംഭവിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് കൂടി സംയോജിപ്പിച്ച ജെമിനിയുടെ വരവോടെ ഗൂഗിൾ അസിസ്റ്റന്‍റ് അപ്രസക്തമായിരിക്കുകയാണ്. ഈ വർഷം തന്നെ അസിസ്റ്റന്റിന്‍റെ സേവനം അവസാനിപ്പിച്ച്…