
മാജിക്കിലേക്ക് മടങ്ങിവരാൻ ഗോപിനാഥ് മുതുകാട്; തിരിച്ചെത്തുന്നത് മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം
തിരുവനന്തപുരം: ഞൊടിയിടയിൽ മാജിക് കാണിച്ച് കാഴ്ചക്കാരെ അത്ഭുതപ്പെടുത്തിയ ആളാണ് ഗോപിനാഥ് മുതുകാട്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ജാലവിദ്യകൾ ഒരിടവേളയ്ക്ക് ശേഷം വീണ്ടും പ്രേക്ഷകരുടെ മുന്നിലേക്കെത്താൻ ഒരുങ്ങുന്നു. മാജിക്കിലേക്ക് വീണ്ടും തിരികെയെത്തുമെന്ന് ഗോപിനാഥ് പ്രേക്ഷകരോട് അറിയിച്ചു. സുഹൃത്തും മന്ത്രിയുമായ കെ ബി ഗണേഷ് കുമാര്‍ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഗോപിനാഥ് മുതുകാട് മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മാജിക്കിലേക്ക് തിരിച്ചെത്തുന്നത്. മന്ത്രിയെന്ന നിലയില്‍ ഗണേഷ് കുമാര്‍ ഔദ്യോഗികമായി ആവശ്യപ്പെട്ട കാര്യമാണിതെന്നും മടങ്ങിവരവിനെ കുറിച്ച് ചിന്തിക്കുകയാണെന്നും മുതുകാട് പറഞ്ഞു. കഴിഞ്ഞ ദിവസം ഡിഎസിയുടെ…