സര്‍ക്കാര്‍ ജീവനക്കാര്‍ ട്യൂഷനെടുക്കരുത്;
കേരള സര്‍വീസ് റൂള്‍സ് ഭേദഗതി ചെയ്തു

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ട്യൂഷന്‍ സെന്ററുകളോ കോച്ചിങ് സെന്ററുകളോ നടത്താന്‍ കഴിയില്ലെന്ന് വ്യക്തമാക്കി കേരള സര്‍വീസ് റൂള്‍സ് ഭേദഗതി ചെയ്തു. ഉദ്യോഗസ്ഥരില്‍ ചിലര്‍ ജോലിയുടെ ഇടവേളകളില്‍ ഇത്തരം സെന്ററുകളില്‍ ജോലി ചെയ്യുന്നതായി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി. ഇത്തരത്തില്‍ കണ്ടെത്തിയാല്‍ വകുപ്പുതല അന്വേഷണത്തിനു ശേഷം കര്‍ശന നടപടി സ്വീകരിക്കും. ട്യൂഷന്‍, കോച്ചിങ് സെന്ററുകളില്‍ ജോലി ചെയ്യരുതെന്ന് നിര്‍ദേശിച്ച് 2020 നവംബറില്‍ ഭരണപരിഷ്‌ക്കാര വകുപ്പ് സര്‍ക്കുലര്‍ ഇറക്കിയിരുന്നു. ഈ സര്‍ക്കുലറിനു നിയമപരമായി അംഗീകാരം ലഭിക്കുന്നതിനാണ് കെഎസ്ആറില്‍ ഭേദഗതി വരുത്തി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial