
നാഗലാൻഡ് ഗവർണർ എൽ ഗണേശൻ അന്തരിച്ചു
നാഗലാൻഡ് ഗവർണർ എൽ. ഗണേശൻ (80) അന്തരിച്ചു. വീണ് തലയ്ക്ക് ഗുരുതരപരിക്കേറ്റതിനെ തുടർന്ന് ഒരാഴ്ച്‌ചയായി ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലായിരുന്നു. ബിജെപിയിലെ പതിറ്റാണ്ടുകൾ നീണ്ട രാഷ്ട്രീയ പ്രവർത്തനത്തിനിടെ ഗണേശൻ പാർട്ടിയുടെ നിർണായക നേതൃസ്ഥാനങ്ങൾ അലങ്കരിച്ചു. ബിജെപിയുടെ തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റായും പ്രവർത്തിച്ചു.