
ഗോവിന്ദ ചാമി പിടിയിൽ
കണ്ണൂർ: ജയിൽ ചാടിയ സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമി പിടിയിൽ. കണ്ണൂർ നഗരത്തിൽ ഒരു കിണറിനുള്ളിൽ നിന്നാണ് ഗോവിന്ദച്ചാമി പിടിയിലായത്. ഇന്നലെ രാത്രി രാത്രി 1 .15 ഓടു കൂടിയാണ് ഇയാൾ ജയിൽ ചാടിയത്. ജയിൽ സെല്ലിലെ കമ്പികൾ വളച്ചാണ് ഇയാൾ പുറത്തിറങ്ങിയത്. അതീവ സുരക്ഷയുള്ള ജയിലിലെ മതിൽകെട്ടിന് സമീപത്തേക്ക് ഇയാൾ നടന്നു നീങ്ങുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ വ്യക്തമാണ്. പത്താം ബ്ലോക്കിലാണ് ഇയാള്‍ കഴിഞ്ഞിരുന്നത്. സുരക്ഷ കണക്കിലെടുത്ത് ഇയാളെ ഒറ്റക്ക് ആണ് സെല്ലിൽ പാർപ്പിച്ചിരുന്നത്. രാത്രി 1…