
നെടുവേലി ഹയർ സെക്കൻഡറി സ്കൂളിലെ ഗേറ്റ് ലോറിയിടിച്ച് തകർന്നു വീണു.
വെമ്പായം: നെടുവേലി ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിലെ ആർച്ചും ഗേറ്റും ലോറിയിടിച്ച് തകർന്നു വീണു. തമിഴ്നാട്ടിൽ നിന്നും നെടുവേലിയിലെ ബ്രദർഹുഡ് ഗ്രൂപ്പിൽ ലോഡുമായി വന്ന TN 52 J 7124 ലോറിയാണ് ഗേറ്റ് ഇടിച്ച് തകർത്തത്. പത്ത് വർഷം മുൻപ് ജില്ലാ പഞ്ചായത്ത് നിർമ്മിച്ച ഗേറ്റാണ് തകർന്നത്. വൈകുന്നേരം 4.30 ന് ആയിരുന്നു സംഭവം പരീക്ഷ ആയതിനാൽ കുട്ടികൾ നേരത്തെ പോയതിനാൽ വൻ ദുരന്തം ഒഴിവായി. ഗേറ്റ് പൂർണമായും തകർന്ന് നിലത്തു വീണു. വട്ടപ്പാറ പോലീസിൽ സ്കൂൾ…