Headlines

ഇന്റർ ഐടിഐ കലോത്സവത്തിന് കൊടിയിറങ്ങി കഴക്കൂട്ടം വനിതാ ഐടിഐ ചാമ്പ്യന്മാർ

കളമശേരി ഗവ. ഐടിഐ ക്യാമ്പസിൽ മൂന്നുദിവസമായി നടന്ന ഇൻ്റർ ഐടിഐ കലോത്സവത്തിന് തിരശ്ശീല വീണു. സമാപനസമ്മേളനം തിരക്കഥാകൃത്ത് പി വി ഷാജികുമാർ ഉദ്ഘാടനം ചെയ്തു. കഴക്കൂട്ടം ഗവ. വനിതാ ഐടിഐ  50 പോയിൻ്റ് നേടി ഓവറോൾ ചാമ്പ്യന്മാരായി. 38 പോയിന്റുമായി ചാക്ക ഗവ. ഐടിഐ രണ്ടാംസ്ഥാനവും കൊല്ലം ഗവ. വനിതാ ഐടിഐ മൂന്നാംസ്ഥാനവും കര സ്ഥമാക്കി.മൂന്ന് വേദികളിൽ 36 ഇനങ്ങളിലാ യാണ് മത്സരം നടന്നത്. ബുധനാഴ്ച മൈം, നാടൻപാട്ട് എന്നീ മത്സരങ്ങൾ നടന്നു. മൈമിൽ കഴക്കൂട്ടം വനിത…

Read More

കഴക്കൂട്ടം ഗവൺമെൻ്റ് വനിതാ ഐടിഐ ട്രെയിനീസ് കൗൺസിലിൻ്റെയും ആർട്സ് ക്ലബ്ബിൻ്റെയും ഉദ്ഘടനം നടന്നു.

കഴക്കൂട്ടം :ഗവ. വനിത ഐടിഐ ലെ 2023-2024 വർഷത്തെ ട്രെയിനീസ് കൗൺസിലിന്റെയും , ആർട്സ് ക്ലബിന്റയും ഉദ്ഘാടനം നടന്നു. ചെയർപേഴ്സൺ ഗോപിക അധ്യക്ഷയായ ചടങ്ങിൽ ജനറൽ സെക്രട്ടറി മിഥുന എ എം സ്വാഗതം പറഞ്ഞു. ട്രെയിനീസ് കൗൺസിൽ യൂണിയൻ ഉദ്ഘാടനം കടകംപള്ളി സുരേന്ദ്രൻ എം എൽ എ നിർവഹിച്ചു. സഹപാഠികൾക്കായ് കൗൺസിൽ ഒരുക്കിയ “ONE RUPEE PLAN CARE CORNER” ൽ എംഎൽഎ തുക നൽകുകയും ഇതുവരെയുള്ള ലഭിച്ച തുക യൂണിയൻ ഭാരവാഹികൾക്ക് കൈമാറുകയും ചെയ്തു. ട്രെയിനീസ്…

Read More

കഴക്കൂട്ടം സർക്കാർ വനിത ഐ.ടി.ഐയിൽ ഹോസ്റ്റൽ മന്ദിരം തുറന്നു

തിരുവനന്തപുരം :കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ കഴക്കൂട്ടം ഗവ.വനിതാ ഐ.ടി.ഐ ക്യാമ്പസ്സിൽ നിർമിച്ച ഹോസ്റ്റൽ മന്ദിരത്തിന്റെ ഉദ്ഘാടനം പൊതു വിദ്യാഭ്യാസവും തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു. വൈദഗ്ധ്യവും ശാക്തീകരണവുമുള്ള ഒരു തൊഴിൽ ശക്തിയെ രൂപപ്പെടുത്തുന്നതിൽ സ്യൂട്ട് കേരള പ്രതിജ്ഞാബദ്ധമാണെന്നും സ്ത്രീകൾക്ക് തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിൽ സജീവമായി പങ്കെടുക്കാനും പ്രോത്സാഹിപ്പിക്കാനും ഇത്തരത്തിലുള്ള സംരംഭങ്ങൾ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇൻസ്‌ട്രക്ടർമാർക്കൊപ്പം വിദ്യാർത്ഥിനികൾക്കും ഹോസ്റ്റൽ സൗകര്യം പ്രയോജനപ്പെടാനുള്ള സൗകര്യം ചെയ്യണമെന്ന് വകുപ്പ് ഡയറക്ടർക്ക് മന്ത്രി നിർദേശം നല്കി. 2022-23 പരിശീലന…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial