
ഗൂഗിള്‍ പേയില്‍ ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള ബില്‍ പേമെന്റുകള്‍ക്ക് അധിക തുക
ഗൂഗിള്‍ പേയില്‍ മൊബൈല്‍ റീച്ചാര്‍ജുകള്‍ ചെയ്യുമ്പോള്‍ കണ്‍വീനിയന്‍സ് ഫീ എന്ന പേരില്‍ 3 രൂപ അധികമായി ഈടാക്കാറുണ്ട്. ഇപ്പേഴിതാ ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് എന്നിവ ഉപയോഗിച്ച് ബില്‍ പേമെന്റുകള്‍ നടത്തുന്നതിനും ഗൂഗിള്‍ പേ നിശ്ചിത തുക ഈടാക്കാന്‍ തുടങ്ങിയിരിക്കുകയാണ്. വൈദ്യുതി ബില്‍, ഗ്യാസ്, വെള്ളം ഉള്‍പ്പടെയുള്ളവയുടെ ബില്‍ തുക അടക്കുമ്പോഴാണ് ജിഎസ്ടിയ്ക്ക് പുറമെ ജിപേ അധിക തുക ഈടാക്കുന്നത്. ബില്‍ തുകയുടെ 0.5% മുതല്‍ 1% വരെയാണ് കണ്‍വീനിയന്‍സ് ഫീ ആയി ജിപേ ഈടാക്കുക….