
തിരുവനന്തപുരത്തെ ഏറ്റവും വലിയ ഹൈജീനിക് മാർക്കറ്റ് നെടുമങ്ങാട് വരുന്നു; മന്ത്രി എം ബി രാജേഷ് നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു.
നെടുമങ്ങാട് :മണ്ഡലത്തിന്റെ മുഖം മിനുക്കി അത്യാധുനിക ഹൈജീനിക് മാർക്കറ്റ് നെടുമങ്ങാട് നിർമ്മിക്കും. ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിലിന്റെ ശ്രമഫലമായി നിർമ്മിക്കുന്ന മാർക്കറ്റ് കെട്ടിടം നെടുമങ്ങാടിന്റെ തിലകക്കുറിയാകും. 18 മാസം കൊണ്ട് മാർക്കറ്റിന്റെ നിർമ്മാണം പൂർത്തിയാക്കുമെന്ന് മന്ത്രി പറഞ്ഞു.മാർക്കറ്റിന്റെ നി൪മാണോദ്ഘാടന൦ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് നിർവഹിച്ചു. തിരുവനന്തപുരം ജില്ലയിലെ ഏറ്റവും വലിയ ഹൈജീനിക് മാർക്കറ്റാണ് നെടുമങ്ങാട് വരുന്നതെന്ന് അദ്ദേഹം പറഞ്ഞു. നെടുമങ്ങാട് മുനിസിപ്പാലിറ്റിയുടെ കൈവശമുള്ള 2 ഏക്കർ 17 സെന്റ് സ്ഥലത്ത് പ്രവർത്തിക്കുന്ന പഴയ…