വാക്ക് പാലിച്ച് ഭക്ഷ്യ മന്ത്രി ജി ആർ അനിൽ;പക വീട്ടി നെടുമങ്ങാട് അർബൻ ബാങ്ക്
നെടുമങ്ങാട് :ലോൺ കുടിശ്ശികയെത്തുടർന്ന് ജപ്തി നടപടി നേരിട്ട കുടുംബത്തിന് ആശ്വാസമായി ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ. വെമ്പായം പാലമൂട് സ്വദേശിനിയായ പ്രഭാകുമാരിയുടെ വീടും വസ്തുവും ജപ്തി ചെയ്യുന്നതിനുള്ള നടപടികൾ എടുത്തതിനെ തുടർന്ന് കുടുംബം പ്രതിസന്ധിയിലായിരുന്നു. നെടുമങ്ങാട് അർബൻ കോ ഓപ്പറേറ്റീവ് ബാങ്കിന്റെ നടപടികളെ തുടർന്ന് വീട്ടുകാരെ പുറത്താക്കി വീട് പൂട്ടിയപ്പോൾ തന്നെ കുടുംബാംഗങ്ങളെ സന്ദർശിച്ച മന്ത്രി പിന്തുണ അറിയിച്ചിരുന്നു. വിഷയം ശ്രദ്ധയിൽപ്പെട്ട ഗ്രീൻ മർച്ചന്റ് അസോസിയേഷൻ കുടുംബത്തിന് സാമ്പത്തിക സഹായം നൽകാനുള്ള…

