
ഇത്തവണ ഓണക്കിറ്റ് എല്ലാവർക്കുമില്ല, അനാഥാലയങ്ങൾക്കും അഗതിമന്ദിരങ്ങൾക്കും, മഞ്ഞക്കാർഡുകാർക്കും മാത്രം
തിരുവനന്തപുരം :മഞ്ഞ റേഷൻ കാർഡ് ഉടമകൾക്ക് ഓണക്കിറ്റ് നൽകാൻ മന്ത്രിസഭാ തീരുമാനം. അഗതി മന്ദിരങ്ങൾക്കും അനാഥാലയങ്ങൾക്കും ഓണക്കിറ്റ് നൽകും. മുൻവർഷം എല്ലാ വിഭാഗങ്ങൾക്കും കിറ്റ് നൽകിയിരുന്നു. സാമ്പത്തിക പ്രതിസന്ധി മൂലമാണ് കിറ്റ് മഞ്ഞ കാർഡുടമകൾക്കു മാത്രമായ പരിമിതപ്പെടുത്തിയത്.ഇത്തവണ സംസ്ഥാനത്തെ മഞ്ഞ റേഷൻ കാർഡ് ഉടമകൾക്കും സർക്കാർ അംഗീകൃത ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കും ഓണക്കിറ്റ് ലഭ്യമാകും. മഞ്ഞക്കാർഡ് ഉടമകളായ 5.87 ലക്ഷം പേർക്ക് കിറ്റ് ലഭിക്കും.ഇതിന് 32 കോടി രൂപ മുൻകൂറായി സപ്ലൈകോയ്ക്ക് അനുവദിക്കും. 6,07,691 കിറ്റുകളാണ് വിതരണം…