
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ ബിജെപി പ്രവർത്തകരോട് ജിഎസ്ടിയെപ്പറ്റി ചോദിച്ചു; ചോദ്യം ചോദിച്ച യുവതിയെ കയ്യേറ്റം ചെയ്ത് പ്രവർത്തകർ
തിരുപ്പൂർ: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയവരോട് ജിഎസ്ടിയെ പറ്റി ചോദിച്ച യുവതിയെ ബിജെപി പ്രവർത്തകർ കയ്യേറ്റം ചെയ്തു. തമിഴ്നാട്ടിലെ തിരുപ്പൂരിലാണ് സംഭവം. ജിഎസ്ടിയേക്കുറിച്ച് ചോദ്യം ചോദിച്ച സംഗീതയെന്ന യുവതിയ്ക്കാണ് മർദ്ദനവും അസഭ്യ വർഷവും നേരിടേണ്ടി വന്നത്. രാഷ്ട്രീയ പാർട്ടിയായ ദ്രാവിഡർ വിടുതലെ കഴകം അംഗമാണ് സംഗീത. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ ബിജെപി പ്രവർത്തകരോടാണ് സംഗീത ജിഎസ്ടിയെ സംബന്ധിച്ചുള്ള ചോദ്യങ്ങൾ ചോദിച്ചത്. വ്യാഴാഴ്ചയായിരുന്നു സംഭവം. തെരഞ്ഞെടുപ്പ് പ്രചാരണം തടസപ്പെടുത്താൻ ശ്രമിച്ചുവെന്ന് ആരോപിച്ചായിരുന്നു ബിജെപി പ്രവർത്തകർ യുവതിയെ കയ്യേറ്റം ചെയ്തത്. തെറിവിളിയുടേയും…