
അതിഥി തൊഴിലാളിക്ക് അന്ത്യവിശ്രമത്തിന് സ്ഥലം നല്‍കി ഡോക്ടറും സഹോദരനും
ചെങ്ങന്നൂര്‍: അതിഥി തൊഴിലാളിയുടെ മൃതദേഹം സംസ്‌കരിക്കാന്‍ സ്ഥലം നല്‍കി ഡോക്ടറും സഹോദരനും മാതൃകയായി. നിര്‍മാണ തൊഴിലാളിയായ പശ്ചിമ ബംഗാള്‍ കുംറാ കാശിപൂര്‍ നോര്‍ത്ത് 24 പര്‍ഗാനായില്‍ പ്രശാന്ത റോയ് (40) യുടെ മൃതദേഹം സംസ്‌കരിക്കാനാണ് പാണ്ടനാട് സ്വദേശികളായ ഡോക്ടറും സഹോദരനും സ്ഥലം നല്‍കിയത്. തിരുവല്ല നാക്കട മിഷന്‍ ആശുപത്രി ഡയറക്ടര്‍ പാണ്ടനാട് നാക്കടതെരുവില്‍ ഡോ. എ.ജെ ജോണിന്റെയും സഹോദരന്‍ കൊച്ചുമോന്‍ നാക്കടയുടെയും ഉടമസ്ഥതയില്‍ പാണ്ടനാട് പ്രമട്ടക്കരയിലുള്ള സ്ഥലമാണ് സംസ്‌കാരത്തിനായി വിട്ടുനല്‍കിയത്. കഴിഞ്ഞ ആറു മാസമായി സുഹൃത്തുക്കളോടൊപ്പം പാണ്ടനാട്…