
ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തിയ മാതാപിതാക്കൾ ആറു വയസുകാരിയെ കാറിൽ ലോക്ക് ചെയ്തു ദർശനത്തിന് പോയി പോലീസ് എത്തി കുട്ടിയെ രക്ഷിച്ചു
തൃശൂർ: ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തിയ ദമ്പതികൾ കുട്ടിയെ കാറിൽ ലോക്ക് ചെയ്ത് ക്ഷേത്രത്തിൽ പോയി. കാറിൽ കുടുങ്ങി നിലവിളിച്ച ആറുവയസ്സുകാരിയെ പൊലീസെത്തി രക്ഷിച്ചു. കർണാടക സ്വദേശികളായ ദമ്പതികളാണ് കുട്ടിയെ കാറിൽ ലോക്ക് ചെയ്ത് ക്ഷേത്ര ദർശനത്തിന് പോയത്. കുട്ടിയുടെ കരച്ചിൽ കേട്ട നാട്ടുകാർ പൊലീസിനെ വിവരമറിയിച്ചതിനെത്തുടർന്നാണ് പോലീസെത്തി കുട്ടിയെ രക്ഷിച്ചത്. പൊലീസെത്തി കാറിന്റെ ഗ്ലാസ് താഴ്ത്തി കുട്ടിയെ രക്ഷിക്കുകയായിരുന്നു. തുടർന്ന് മാതാപിതാക്കളെ ഉച്ചഭാഷിണിയിലൂടെ വിളിച്ചുവരുത്തി താക്കീത് ചെയ്തു. കുട്ടി ഉറങ്ങിയതിനാൽ കാറിൽ കിടത്തിയെന്നാണ് കർണാടക ദമ്പതികളുടെ വിശദീകരണം….