ഗുരുവായൂരപ്പന് വഴിപാടായി 36 പവന്‍ സ്വര്‍ണക്കിരീടം സമർപ്പിച്ച് തമിഴ്‌നാട്  സ്വദേശി കുലോത്തുംഗന്‍

തൃശ്ശൂര്‍: ഗുരുവായൂരപ്പന് വഴിപാടായി 36 പവന്‍ (288.5 ഗ്രാം) തൂക്കം വരുന്ന സ്വര്‍ണക്കിരീടം സമർപ്പിച്ച് തമിഴ്‌നാട് കല്ലാക്കുറിച്ചി സ്വദേശിയായ കുലോത്തുംഗന്‍ എന്ന ഭക്തൻ. ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ. വിജയന്‍ കിരീടം ഏറ്റുവാങ്ങി. അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി. വിനയന്‍, ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ പ്രമോദ് കളരിക്കല്‍, ക്ഷേത്രം അസി. മാനേജര്‍മാരായ കെ.രാമകൃഷ്ണന്‍, കെ.കെ.സുഭാഷ്, സി.ആര്‍. ലെജുമോള്‍, വഴിപാടുകാരനായ കുലോത്തുംഗന്റെ ഭാര്യ രേണുകാദേവി, മക്കള്‍ എന്നിവര്‍ സന്നിഹിതരായി. കഴിഞ്ഞ ദിവസം രാവിലെ ഒന്‍പത് മണിയോടെ കൊടിമരത്തിന് സമീപം നടന്ന ചടങ്ങിലായിരുന്നു…

Read More

ഒരു ടണ്ണിലേറെ സ്വര്‍ണം,2053 കോടി സ്ഥിരനിക്ഷേപം ;271 ഏക്കർ ഭൂമി;ഗുരുവായൂര്‍ ദേവസ്വത്തിന്റെ നിക്ഷേപത്തിന്റെ കണക്ക് പുറത്ത്

ഗുരുവായൂർ:ഗുരുവായൂർ ദേവസ്വത്തിന് സ്വന്തമായുള്ള നിക്ഷേപത്തിന്റെ കണക്ക് പുറത്ത്. 1084.76 കിലോ സ്വര്‍ണം, 2053 കോടി സ്ഥിരനിക്ഷേപം,271 ഏക്കർ ഭൂമി ഇങ്ങനെ തുടരുന്നുഗുരുവായൂർ ദേവസ്വത്തിന്റെ നിക്ഷേപങ്ങള്‍ റിസർവ് ബാങ്കിന്റെ സ്വർണ നിക്ഷേപ പദ്ധതിയില്‍ മാത്രം 869 കിലോ സ്വർണമാണ് ദേവസ്വം നിക്ഷേപിച്ചിരിക്കുന്നത്. ഗുരുവായൂർ ദേവസ്വത്തിന് വിവിധ ദേശസാല്‍കൃത ബാങ്കുകളിലായി 2053 കോടി രൂപയുടെ സ്ഥിരനിക്ഷേപം ഉണ്ടെന്നും, 271 ഏക്കർ ഭൂമി സ്വന്തമായുണ്ടെന്നുമുള്ള വിവരം നേരത്തെ പുറത്തുവന്നിരുന്നു . ഇതിന് പിന്നാലെയാണ് സ്വർണത്തിന്റെ കണക്കുകള്‍ കൂടി ലഭിച്ചിരിക്കുന്നത്. രേഖകള്‍ പ്രകാരം…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial