Headlines

എച്ച്1 എൻ1 ബാധിച്ച് തൃശ്ശൂർ സ്വദേശിയായ സ്ത്രീ മരിച്ചു

തൃശൂർ: എച്ച്1 എൻ1 ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു. തൃശ്ശൂർ എറവ് സ്വദേശിനി 62 കാരിയായ മീനയാണ് മരിച്ചത്. ജൂബിലി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പന്നിപ്പനി എന്നും അറിയപ്പെടുന്ന എച്ച്1 എൻ1 ഒരു വൈറസാണ്. 2009 ൽ 284,400 പേരാണ് ഈ പനി ബാധിച്ച് മരിച്ചത്. അതുകൊണ്ട് നിങ്ങൾക്ക് ശ്വാസതടസ്സം, നെഞ്ചുവേദന, നിർജ്ജലീകരണത്തിന്റെ ലക്ഷണങ്ങൾ, തുടർച്ചയായ തലകറക്കം, അപസ്മാരം, കഠിനമായ പേശി വേദന എന്നീ ലക്ഷണങ്ങളുണ്ടെങ്കിൽ ഉടൻ തന്നെ വൈദ്യസഹോയം തേടുക

Read More

എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച് പൊന്നാനി സ്വദേശി മരിച്ചു

മലപ്പുറം: മലപ്പുറത്ത് എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച് ഒരാള്‍ മരിച്ചു. പൊന്നാനി സ്വദേശിയായ സൈഫുന്നീസ (47) എന്ന സ്ത്രീയാണ് മരിച്ചത്. തൃശ്ശൂര്‍ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് മരണം. നേരത്തെ 12 ഓളം പേര്‍ മലയോരത്ത് എച്ച് വണ്‍ എന്‍ വണ്‍ രോഗ ലക്ഷണവുമായി ചികിത്സ തേടിയിരുന്നു.മഴക്കാല രോഗം വ്യാപകമാകുന്ന സാഹചര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. മലപ്പുറത്ത് രണ്ടു പേർക്ക് മലമ്പനി സ്ഥിരീകരിച്ചു. പൊന്നാനി സ്വദേശികളായ സ്ത്രീകൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial