
മാലിന്യമെടുക്കാന്‍ ചെന്നപ്പോള്‍ പട്ടിയെ വിട്ട് കടിപ്പിച്ചു,വീട്ടുടമയും ആക്രമിക്കാന്‍ ശ്രമിച്ചു; പരാതിയുമായി ഹരിതകര്‍മ സേനാംഗം
പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാന്‍ പോയ ജന്മനാ കാഴ്ചക്കുറവുള്ള ഹരിതകര്‍മ്മ സേനാംഗത്തിനെ പട്ടിയെ തുറന്ന് വിട്ട് അപായപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി. തൃശൂര്‍ ചാഴൂര്‍ സ്വദേശി പണ്ടാരിക്കല്‍ വീട്ടില്‍ പ്രജിതയാണ് പ്രദേശവാസിയായ യുവതിക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്. പട്ടിയെ കൊണ്ട് മനപ്പൂര്‍വ്വം അക്രമിപ്പിക്കുകയായിരുന്നു എന്നാണ് പ്രജിതയുടെ പരാതി. കഴിഞ്ഞ ദിവസമാണ് ചാഴൂര്‍ പഞ്ചായത്തിലെ ഹരിത കര്‍മ്മ സേനാംഗമായ മറ്റൊരു സ്ത്രീയോടൊപ്പം പ്രജിത എസ്എന്‍ റോഡിന് വടക്കുവശത്തുള്ള വീടുകളില്‍ പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാന്‍ പോകുന്നത്. ഡേവിസ് എന്നയാളുടെ വീട്ടിലെത്തിയപ്പോളാണ് ദുരനുഭവം നേരിട്ടതെന്ന്…