
കടല്‍ മണല്‍ ഖനനത്തിനെതിരെ ഫിഷറീസ് കോഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ഹര്‍ത്താല്‍ ഇന്നു രാത്രി മുതൽ
തിരുവനന്തപുരം: കടല്‍ മണല്‍ ഖനനത്തിനെതിരെ ഫിഷറീസ് കോഓര്‍ഡിനേഷന്‍ കമ്മിറ്റി ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ തീരദേശ ഹര്‍ത്താല്‍ ഇന്നു രാത്രി 12 മുതല്‍. നാളെ രാവിലെ 9ന് സംസ്ഥാനത്തെ 125 കേന്ദ്രങ്ങളില്‍ പ്രതിഷേധ സമ്മേളനങ്ങള്‍ നടക്കും. മത്സ്യത്തൊഴിലാളി സംഘടനകളുടെ കോഓര്‍ഡിനേഷന്‍ കമ്മിറ്റി ആഹ്വാനം ചെയ്ത ഹര്‍ത്താലിന് എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികള്‍ക്കൊപ്പം ലത്തീന്‍ രൂപതകളും ധീവരസഭയും തീരദേശത്തെ വിവിധ മുസ്ലിം ജമാഅത്തുകളും പിന്തുണ പ്രഖ്യാപിച്ചതായി കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ പി പി ചിത്തരഞ്ജന്‍ എംഎല്‍എ അറിയിച്ചു. മത്സ്യ അനുബന്ധ…