
സംസ്ഥാനത്തെ മരുന്നുക്ഷാമം സംഭരണത്തിലെയും വിതരണത്തിലെയും ഗുരുതര വീഴ്ചയെന്ന് ആരോപണം.
തിരുവനന്തപുരം: സംസ്ഥാനത്തെ മരുന്നുക്ഷാമത്തിന് കാരണം സംഭരണത്തിലെയും വിതരണത്തിലെയും ഗുരുതര വീഴ്ചയെന്ന് ആരോപണം. ആരോഗ്യവകുപ്പ് ന്യായവാദങ്ങൾ നിരത്തുന്നുണ്ടെങ്കിലും സംസ്ഥാനത്ത് ആവശ്യമായ മരുന്നുകളുടെ ലഭ്യത വളരെ കുറവാണ്. സർക്കാർ ആശുപത്രികളിലേക്കുള്ള മരുന്ന് സംഭരണം കേരള മെഡിക്കൽ സർവിസസ് കോർപറേഷന്‍റെ (കെ.എം.എസ്.സി.എൽ) ചുമതലയാണ്. എന്നാൽ ആശുപത്രികൾ ആവശ്യപ്പെട്ട പ്രകാരമുള്ള മരുന്നുകൾ ടെൻഡർ വിളിച്ച് സംഭരിക്കാൻ കെ.എം.എസ്.സി.എല്ലിന് കഴിഞ്ഞില്ലെന്ന് സി.എ.ജി റിപ്പോർട്ട് ചൂണ്ടികാണിക്കുന്നു. മരുന്ന് ലഭ്യത കുറയാൻ യഥാർഥ കാരണം രോഗികൾ കൂടിയതാണോ എന്ന സംശയവും ഉയരുന്നുണ്ട്. അതേസമയം സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്നവരുടെ…