
രാജ്യതലസ്ഥാനത്ത് കൊടുംചൂട്; റെഡ് അലർട്ട് പ്രഖ്യാപിച്ചു
ന്യൂഡൽഹി: ഡൽഹിയിൽ ഉഷ്ണതരംഗം ആഞ്ഞടിക്കുന്നു. ഇന്ന് 44.4 ഡിഗ്രി സെൽഷ്യസാണ് ഡൽഹിയിലെ ഉയർന്ന താപനില. ഈ വർഷം രാജ്യതലസ്ഥാനത്ത് രേഖപ്പെടുത്തിയ ഏറ്റവും കൂടിയ അന്തരീക്ഷ താപനിലയാണിത്. ഉഷ്ണതരംഗം രൂക്ഷമായതോടെ ഡൽഹിയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മുംഗേഷ്പൂർ, പിതാംപുര പ്രദേശങ്ങളിൽ യഥാക്രമം 47.7 ഡിഗ്രി സെൽഷ്യസും 47 ഡിഗ്രി സെൽഷ്യസുമായിരുന്നു താപനില. ആയനഗറിൽ ഉയർന്ന താപനില 46.4 ഡിഗ്രി സെൽഷ്യസും പാലം, റിഡ്ജ് എന്നിവിടങ്ങളിൽ യഥാക്രമം 45.1 ഡിഗ്രി സെൽഷ്യസും 45.9 ഡിഗ്രി സെൽഷ്യസും ഉയർന്നു. 25 മുതൽ…