വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ; മലപ്പുറത്ത് ഇടിമിന്നലേറ്റ് ഒരാള്‍ക്ക് ദാരുണാന്ത്യം, കോഴിക്കോട് ജില്ലയിൽ വ്യാപക നാശം
കോഴിക്കോട് : സംസ്ഥാനത്ത് മലബാർ മേഖലയിൽ കനത്ത മഴ. അപ്രതീക്ഷിതമായി പെയ്ത വേനൽ മഴയിൽ കോഴിക്കോട്, മലപ്പുറം ജില്ലകളിൽ വിവിധയിടങ്ങളിൽ വ്യാപക നാശനഷ്ടം ഉണ്ടായി. മലപ്പുറം എടവണ്ണയിൽ ഇടിമിന്നലേറ്റ് ഒരാള്‍ മരിച്ചു. പാലപ്പറ്റ സ്വദേശി കാരി (65) ആണ് മരിച്ചത്. വീട്ടുമുറ്റത്ത് നിൽക്കുന്നതിനിടെ മിന്നലേൽക്കുകയായിരുന്നു. കനത്ത മഴയില്‍ കോഴിക്കോട് മാവൂരിൽ കനത്ത കാറ്റിൽ മരം കടപുഴകി വീണ് മൂന്ന് വീടുകൾ ഭാഗീകമായി തകർന്നു. മലയോരമേഖലയിൽ പലയിടത്തും വൈദ്യുതി തൂണിന് മുകളിൽ മരം കടപുഴകി വീണതിനാൽ വൈദ്യുതി…

