
പ്രായപൂർത്തിയാകാത്തവർ വാഹനമോടിക്കുന്ന സംഭവങ്ങളിൽ രക്ഷിതാവ് കുറ്റക്കാർ; മോട്ടോർ വാഹന നിയമത്തിനെതിരെ ഹൈക്കോടതിയിൽ ഹർജി
കൊച്ചി: പ്രായപൂർത്തിയാകാത്തവർ വാഹനമോടിക്കുന്ന സംഭവങ്ങളിൽ രക്ഷിതാവിനെയോ വാഹന ഉടമയെയോ കുറ്റക്കാരായി കണക്കാക്കുന്ന മോട്ടോർ വാഹന വകുപ്പിന്റെ നിയമത്തിനെതിരെ ഹൈക്കോടതിയിൽ ഹർജി. മോട്ടോർ വാഹന നിയമത്തിലെ 199 എ വകുപ്പിൻ്റെ ഭരണഘടനാപരമായ സാധുത ചോദ്യം ചെയ്തുള്ളതാണ് ഹർജി. പ്രായപൂർത്തിയാകാത്തയാളെ കുറ്റകൃത്യം ചെയ്യാൻ രക്ഷിതാവ് സഹായിക്കുകയോ പ്രേരിപ്പിക്കുകയോ ചെയ്യാത്ത കേസുകളിൽ പോലും 199 എ വകുപ്പ് പ്രകാരം വാഹനത്തിൻറെ ഉടമക്കോ രക്ഷിതാവിനോ മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കാം. മോട്ടോർ വാഹന നിയമത്തിലെ 180-ഉം 181-ഉം വകുപ്പുകൾ പ്രകാരം…