
വിവാഹ ശേഷം ഭാര്യയെ പഠനം നിർത്താൻ നിർബന്ധിക്കുന്നത് ക്രൂരതയാണെന്ന് മധ്യപ്രദേശ് ഹൈക്കോടതി
ഭോപ്പാൽ: വിവാഹ ശേഷം ഭാര്യയെ പഠനം നിർത്താൻ നിർബന്ധിക്കുന്നത് ക്രൂരതയാണെന്ന് മധ്യപ്രദേശ് ഹൈക്കോടതി. ഇത് വിവാഹ നിയമപ്രകാരം വിവാഹമോചനത്തിന് കാരണമാകുമെന്നും മധ്യപ്രദേശ് ഹൈക്കോടതി വ്യാഴാഴ്ച പറഞ്ഞു. പന്ത്രണ്ടാം ക്ലാസിനുശേഷം പഠിക്കുന്നതിൽ നിന്ന് ഭർത്താവും ഭർതൃവീട്ടുകാരും തന്നെ തടഞ്ഞുവെന്ന് ആരോപിച്ച് യുവതി നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ഇൻഡോർ ഡിവിഷൻ ബെഞ്ച് ജസ്റ്റിസ് വിവേക് റുസിയയും ജസ്റ്റിസ് ഗജേന്ദ്ര സിങ്ങും അടങ്ങുന്ന ബെഞ്ചിന്റേതാണ് വിധി. പഠനം നിര്‍ത്താന്‍ നിര്‍ബന്ധിക്കുന്നതും പഠനം തുടരാന്‍ കഴിയാത്ത സാഹചര്യമുണ്ടാക്കുന്നതും ഭാര്യയുടെ സ്വപ്നങ്ങള്‍ തകര്‍ക്കുന്നതിന്…