‘കുറുവ ദ്വീപിലെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് എങ്ങനെ അനുമതി നൽകി’; സർക്കാരിനോട് വിശദീകരണം തേടി കോടതി

കൊച്ചി: വയനാട് കുറുവ ദ്വീപിൽ സംസ്ഥാന സർക്കാർ നടത്തുന്ന നിർമാണപ്രവർത്തനങ്ങൾ തടഞ്ഞ് ഹൈക്കോടതി. ഇക്കോടൂറിസത്തിന്റെ ഭാഗമായി രണ്ട് കോടി രൂപയുടെ പ്രവർത്തനങ്ങളാണ് ദ്വീപിൽ നടക്കുന്നത്. കോടതിയുടെ അനുമതിയില്ലാതെയാണ് സംസ്ഥാന സർക്കാർ ഇവിടെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയത്. നിർമ്മാണ പ്രവർത്തനങ്ങൾക്ക് എങ്ങനെ അനുമതി നൽകി എന്നതിൽ വിശദീകരണം നൽകാൻ സർക്കാരിന് കോടതി നിർദ്ദേശം നൽകി. ഇക്കോ ടൂറിസം കേന്ദ്രത്തിലെ ജീവനക്കാരനായ വെള്ളച്ചാലിൽ പോളിനെ ആന ചവിട്ടിക്കൊന്നതിന് പിന്നാലെ വയനാട്ടിലെ എക്കോടൂറിസം കേന്ദ്രങ്ങൾ താൽക്കാലികമായി അടച്ചിടാൻ ഹൈക്കോടതി നിർദേശം നൽകിയിരുന്നു….

Read More

‘സര്‍ക്കാര്‍ ഭൂമി കൈയേറി ഭക്തര്‍ ആരാധനാലയങ്ങള്‍ ഉണ്ടാക്കേണ്ടതില്ല’; പൊളിച്ചു നീക്കണമെന്ന് നിർദ്ദേശവുമായി ഹൈക്കോടതി

കൊച്ചി: സർക്കാർ ഭൂമിയിൽ നിർമ്മിച്ച ആരാധനാലയങ്ങൾ പൊളിച്ചു നീക്കണമെന്ന് ഹൈക്കോടതി. ഏതു മതത്തിന്റെയായാലും സര്‍ക്കാര്‍ ഭൂമിയില്‍ ആരാധനാലയങ്ങള്‍ അനുവദിക്കാൻ കഴിയില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. പൊതുസ്ഥലങ്ങളിൽ ഉൾപ്പെടെ അനുമതിയില്ലാതെ കയ്യേറി നിർമിച്ച ആരാധാനാലയങ്ങൾ നീക്കം ചെയ്യണമെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്. ദൈവം സര്‍വശക്തനും സര്‍വവ്യാപിയുമാണ്. വിശ്വാസികളുടെ ശരീരത്തിലും വീട്ടിലും അവര്‍ പോവുന്നിടത്തെല്ലാം ദൈവമുണ്ട്. അതുകൊണ്ട് സര്‍ക്കാര്‍ ഭൂമി കൈയേറി ഭക്തര്‍ ആരാധനാലയങ്ങള്‍ ഉണ്ടാക്കേണ്ടതില്ലെന്ന് ഹൈക്കോടതി പറഞ്ഞു. സര്‍ക്കാര്‍ ഭൂമി ഭൂമിയില്ലാത്തവര്‍ക്കും മനുഷ്യരാശിക്കും വേണ്ടിയാണ് ഉപയോഗിക്കേണ്ടത്. അതില്‍ ദൈവത്തിനു സന്തോഷമേ ഉണ്ടാവൂ….

Read More

‘അതിജീവിതക്ക് ഗർഭഛിദ്രത്തിന് അനുമതി നിഷേധിക്കരുത്’; 28 ആഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കാൻ അനുമതി നൽകി ഹൈക്കോടതി

കൊച്ചി: അതിജീവിതയ്ക്ക് ഗർഭഛിദ്രത്തിനുള്ള അനുമതി നിഷേധിക്കരുതെന്ന് കേരള ഹൈക്കോടതി ഉത്തരവ്. പീഡനത്തിനിരയായി ഗർഭിണിയാകുന്ന സംഭവങ്ങളിൽ അതിജീവിത അനുഭവിക്കുന്നത് ശാരീരികവും മാനസികവുമായ വലിയ വ്യഥയായിരിക്കുമെന്ന് കോടതി പറഞ്ഞു. ഈ സാഹചര്യത്തിൽ ഗർഭഛിദ്രത്തിന് അനുമതി നിഷേധിക്കുന്നത് അന്തസോടെ ജീവിക്കാനുള്ള അതിജീവിതയുടെ അവകാശത്തിന്റെ നിഷേധമാണെന്നും ഹൈക്കോടതി വ്യക്തമാക്കി. പീഡനത്തിന് ഇരയായ 16 വയസുള്ള പ്ലസ് വൺ വിദ്യാർഥിനിയുടെ 28 ആഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കാൻ അനുമതി നൽകിയ ഉത്തരവിലാണ് ജസ്റ്റിസ് കൗസർ എടപ്പഗത്തിന്‍റെ നിരീക്ഷണങ്ങൾ. മകളുടെ ഗർഭം അലസിപ്പിക്കാൻ അമ്മയാണ് ഹൈക്കോടതിയെ…

Read More

‘രാജി വയ്ക്കാതെ സ്ഥാനാര്‍ഥിയാവുന്നതു തടയണം’; പിഴ ഈടാക്കുമെന്ന് ഹൈക്കോടതി, ഹര്‍ജി പിന്‍വലിച്ചു

കൊച്ചി: നിയമ നിര്‍മാണസഭാംഗങ്ങള്‍ അംഗത്വം രാജിവെയ്ക്കാതെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പിന്‍വലിച്ചു. 25,000 രൂപ പിഴയടക്കേണ്ടി വരുമെന്നു ഹൈക്കോടതി ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയതിനെത്തുടര്‍ന്നാണ് അഡ്വ. ബി എ ആളൂര്‍ പൊതുതാല്‍പ്പര്യ ഹര്‍ജി പിന്‍വലിച്ചത്. ഇത്തരം കാര്യങ്ങള്‍ പരിശോധിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനുണ്ടെന്നും ഹൈക്കോടതിയെയല്ല സമീപിക്കേണ്ടതെന്നും ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. നിയമസഭാ സാമാജികരും രാജ്യസഭാ സിറ്റിങ് അംഗങ്ങളും ഉള്‍പ്പടെയുള്ളവര്‍ തല്‍സ്ഥാനങ്ങള്‍ രാജി വയ്ക്കാതെ ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെതിരെയാണ് ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി സമര്‍പ്പിച്ചത്. കേരളത്തില്‍…

Read More

വിവാഹമോചന നടപടി ആരംഭിച്ചാൽ ഭാര്യയ്ക്ക‌് ഗർഭഛിദ്രത്തിന് അവകാശമുണ്ടെന്ന് ഹൈക്കോടതി

ഗർഭഛിദ്രത്തിൽ നിർണായക ഉത്തരവുമായി ഹൈക്കോടതി. വിവാഹമോചന നടപടി ആരംഭിച്ചാൽ ഭാര്യയ്ക്ക് ഗർഭഛിദ്രത്തിന് അവകാശമുണ്ടെന്ന് കോടതി പറഞ്ഞു. ഇരുപതാഴ്ച്ചയിലേറെ പ്രായമുള്ള ഗർഭം അലസിപ്പിക്കാൻ കോടതി അനുമതി നൽകി. സ്ത്രീകളുടെ ശരീരം എങ്ങനെ ഉപയോഗിക്കണം എന്നത് അവരുടെ തീരുമാനമാണ്. ഇത് ലിംഗ സമത്വത്തിന്റെയും മൗലികാവകാശത്തിൻ്റെയും ഭാഗമാണെന്നും കോടതി പറഞ്ഞു. ഗർഭഛിദ്രത്തിന് അനുമതി തേടിയ 23 കാരിയുടെ ഹർജിയിലാണ് ഹൈക്കോടതിയുടെ നിർണായക ഉത്തരവ്.

Read More

കെഎസ്ആര്‍ടിസിയുടെ ആസ്തി മൂല്യനിര്‍ണയം നടത്തണം; ഹൈക്കോടതി

കൊച്ചി: കെഎസ്ആര്‍ടിസിയുടെ ആസ്തി മൂല്യനിര്‍ണയം നടത്തണമെന്ന് ഹൈക്കോടതി. സ്വകാര്യ ഏജന്‍സി മൂല്യനിര്‍ണയം നടത്തി ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. വായ്പ്പയ്ക്കായ് പണയം വെച്ചിട്ടുള്ള ആസ്തികളുടെ വിവരങ്ങള്‍ നല്‍കണമെന്നും ജസ്റ്റിസ് ടി ആര്‍ രവി ഉത്തരവിട്ടു. കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് സൊസൈറ്റികളില്‍ നിന്ന് ലോണെടുക്കാന്‍ അവസരമുണ്ട്. ശമ്പളത്തില്‍ നിന്ന് പിടിക്കുന്ന പണം കെഎസ്ആര്‍ടിസിയാണ് സൊസൈറ്റികള്‍ക്ക് പലിശയായി നല്‍കുന്നത്. എന്നാല്‍, ശമ്പളത്തില്‍ നിന്ന് തുക പിടിക്കുന്നതല്ലാതെ, കെഎസ്ആര്‍ടിസി പണം സൊസൈറ്റികളില്‍ അടക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ചാലക്കുടിയിലെ സൊസൈറ്റി ഹൈക്കോടതിയെ സമീപിച്ചിരുന്നു. മാസം പത്തുലക്ഷം…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial