
ഭർത്താവിന്റെ മരണശേഷവും പങ്കാളിക്ക് ഭർതൃവീട്ടിൽ താമസിക്കാനുള്ള അവകാശം ഉണ്ടെന്ന് കേരള ഹൈക്കോടതി.
കൊച്ചി: ഭർത്താവിന്റെ മരണശേഷവും പങ്കാളിക്ക് ഭർതൃവീട്ടിൽ താമസിക്കാനുള്ള അവകാശം ഉണ്ടെന്ന് കേരള ഹൈക്കോടതി. 2005 ലെ ഗാർഹിക പീഡനത്തിൽ നിന്നുള്ള സ്ത്രീകളെ സംരക്ഷിക്കൽ നിയമം (ഡിവി ആക്ട്) പ്രകാരം, സ്ത്രീക്ക് ഭര്‍തൃവീട്ടില്‍ താമസിക്കാമെന്നും ഉടമസ്ഥാവകാശം ഇല്ലെന്നതിന്റെ പേരില്‍ ഇറക്കിവിടാനാകില്ലെന്നും കോടതി വിധിച്ചു. പാലക്കാട് സ്വദേശിയായ ഒരു സ്ത്രീയുടെ ഭർത്താവിന്റെ ബന്ധുക്കൾ സമർപ്പിച്ച പുനഃപരിശോധനാ ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് എം.ബി. സ്നേഹലതയുടെതാണ് വിധി. ഭർത്താവിന്റെ മരണശേഷം സ്ത്രീയും ഭർത്താവിന്റെ ബന്ധുക്കളും തമ്മിൽ ഗാർഹിക ബന്ധമൊന്നുമില്ലെന്ന മജിസ്ട്രേറ്റിന്റെ കണ്ടെത്തൽ സെഷൻസ്…