
ജയിലിലെ അഞ്ച് തടവുകാർക്ക് എച്ച്ഐവി അണുബാധ
ബല്ലിയ: ജയിലിലെ അഞ്ച് തടവുകാർക്ക് എച്ച്ഐവി അണുബാധ. ഉത്തർപ്രദേശിലെ മൗ ജില്ല ജയിലിലെ തടവുകാർക്കാണ് എച്ച്.ഐ.വി അണുബാധ സ്ഥിരീകരിച്ചത്. ഒരാഴ്ചക്കിടെ നടത്തിയ പരിശോധനയിലാണ് അഞ്ചുപേർക്കും അണുബാധ കണ്ടെത്തിയതെന്നും മറ്റുള്ളവരുടെ ആരോഗ്യ പരിശോധന നടന്നുവരുകയാണെന്നും ജയിൽ അധികൃതർ അറിയിച്ചു. നേരത്തെ ഇതേ ജയിലിലെ ഒമ്പത് തടവുകാർക്കും എച്ച്.ഐ.വി സ്ഥിരീകരിച്ചിരുന്നു. അണുബാധിതരായ തടവുകാർക്ക് പ്രത്യേക ഭക്ഷണവും മരുന്നുകളും നൽകുന്നുണ്ട്. അതേസമയം, ബല്ലിയയിലെ ദാദ്രി മേളയിൽ, രോഗബാധിതരായ ചില തടവുകാരുടെ മുതുകിലും കൈകളിലും പച്ചകുത്തിയിട്ടുണ്ടെന്ന് ജില്ല ജയിൽ ഫാർമസിസ്റ്റ് പറഞ്ഞു. അണുബാധയുള്ള…