ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫി ഹോക്കി; കൊറിയയെ തകര്‍ത്ത് ഇന്ത്യ ഫൈനലില്‍

ബെയ്ജിങ്: ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫി ഹോക്കിയില്‍ ഇന്ത്യ ഫൈനലില്‍. സെമിയില്‍ ദക്ഷിണ കോറിയയെ 4-1ന് തകര്‍ത്താണ് ഇന്ത്യ ഫൈനലിലേക്ക് മുന്നേറിയത്. നാളെയാണ് ഫൈനല്‍ പോരാട്ടം. കലാശപ്പോരില്‍ ആതിഥേയരായ ചൈനയാണ് ഇന്ത്യയുടെ എതിരാളി. ആദ്യ സെമിയില്‍ ചൈന പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പാകിസ്ഥാനെ വീഴ്ത്തിയാണ് ഫൈനലുറപ്പിച്ചത്. മൂന്നാം സ്ഥാനത്തിനായി കൊറിയ- പാക് പോരാട്ടം. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങിന്റെ ഇരട്ട ഗോളുകളാണ് ഇന്ത്യന്‍ ജയം അനായാസമാക്കിയത്. 13ാം മിനിറ്റില്‍ ഉത്തം സിങാണ് ഗോളടി തുടങ്ങിയത്. 19, 45 മിനിറ്റുകളിലാണ് ഹര്‍മന്‍പ്രീതിന്റെ ഗോളുകള്‍….

Read More

16-ാം നമ്പര്‍ ജഴ്‌സി ഇനി മറ്റാര്‍ക്കുമില്ല, പിആർ ശ്രീജേഷിന് ഹോക്കി ഇന്ത്യയുടെ ആദരം

      പാരീസ് ഒളിമ്പിക്സില്‍ വെങ്കലം നേടിയ ഇന്ത്യന്‍ ഹോക്കി ടീം ഗോള്‍കീപ്പര്‍ പി. ആര്‍ ശ്രീജേഷിന് രാജ്യത്തിന്‍റെ ആദരം. മലയാളി ഗോള്‍ കീപ്പര്‍ ധരിച്ചിരുന്ന ജഴ്‌സി പിന്‍വലിക്കാന്‍ ഹോക്കി ഇന്ത്യ തീരുമാനിച്ചു. പാരിസ് ഒളിമ്പിക്‌സോടെ വിരമിക്കല്‍ പ്രഖ്യാപിച്ച ശ്രീജേഷ്, രണ്ട് പതിറ്റാണ്ടോളം 16-ാം നമ്പർ ജഴ്‌സി ധരിച്ചാണ് കളിച്ചത്. പാരിസിലും മുന്നെ ടോക്കിയോയിലും നടന്ന ഒളിമ്പിക്‌സുകളില്‍ ഇന്ത്യയുടെ വെങ്കല മെഡല്‍ നേട്ടത്തില്‍ പ്രധാനിയാവാന്‍ ഇന്ത്യന്‍ വന്‍മതിലിന് കഴിഞ്ഞിരുന്നു. പിആര്‍ ശ്രീജേഷ് ദേശീയ ജൂനിയർ ഹോക്കി ടീമിന്‍റെ പരിശീലകനാകുമെന്നു…

Read More

ഒളിംപിക്സ് ഹോക്കിയിൽ  ഇന്ത്യക്ക് വെങ്കലം ; വിജത്തോടെ കളമെഴിഞ്ഞ് പി ആർ ശ്രീജേഷ്

പാരീസ്: ഒളിംപിക്‌സ് ഹോക്കിയില്‍ വെങ്കലം നേടി ഇന്ത്യ. ഹോക്കിയില്‍ ഇന്ത്യയുടെ നാലാം വെങ്കലമാണിത്. സ്‌പെയിനിനെ ഒന്നിനെതിരെ രണ്ട് ഗോളിന് തകര്‍ത്താണ് ഇന്ത്യ വെങ്കലം നിലനിര്‍ത്തിയത്. ഹര്‍മന്‍പ്രീത് സിംഗാണ് ഇന്ത്യയുടെ രണ്ട് ഗോളുകളും നേടിയത്. മാര്‍ക്ക് മിറാലസിന്റെ വകയായിരുന്നു സ്‌പെയ്‌നിന്റെ ഗോള്‍. ഇതോടെ പാരിസ് ഒളിംപിക്‌സിലെ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം നാലായി. ഈ മത്സരത്തോടു കൂടി ഇന്ത്യയുടെ മലയാളി ഗോള്‍ കീപ്പര്‍ പി ആര്‍ ശ്രീജേഷ് തന്റെ കരിയര്‍ അവസാനിപ്പിച്ചു. പാരീസ് ഒളിംപിക്‌സിന് ശേഷം വിരമിക്കുമെന്ന് ശ്രീജേഷ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial