
വിതുരയിൽ ഭാര്യയും ഭർത്താവും തൂങ്ങിമരിച്ച നിലയിൽ
വിതുര: വിതുരയിൽ ഭാര്യയും ഭർത്താവുംതൂങ്ങിമരിച്ച നിലയിൽ. പുളിച്ചാമല സ്വദേശികളായ കെ.കെ ഭവനിൽ അനിൽ കുമാർ(55), ഭാര്യ ഷീബ(47) എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്കാണ് ഇവരെ ഫാനിന്റെ ഹുക്കിൽ തുങ്ങി മരിച്ച നിലയിൽ കണ്ടത്. ഉച്ചയ്ക്ക് ഒരു മണിയോടെ അടുത്ത വീട്ടിലെ ബന്ധുവെത്തി വിളിച്ചപ്പോൾ ആരും വാതിൽ തുറന്നില്ല. തുടർന്ന് വാതിൽ തള്ളി തുറന്ന് നോക്കിയപ്പോഴാണ് അകത്ത് കിടപ്പുമുറിയിൽ ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.തിരുവനന്തപുരം ജില്ലാ കാർഷിക സംയോജിക ജൈവകർഷക സംഘം നെടുമങ്ങാട് ശാഖയുടെ പ്രസിഡന്റാണ് അനിൽ കുമാർ….