
രാജ്ഭവൻ മാർച്ച് പ്രഖ്യാപിച്ച ദിവസം ഗവർണർ ഇടുക്കിയിലേക്ക്; ചൊവ്വാഴ്ച ഹർത്താൽ പ്രഖ്യാപിച്ച് എൽഡിഎഫ്
ഇടുക്കി: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പരിപാടിക്കെത്തുന്ന ജനുവരി 9ന് ഇടുക്കിയിൽ ഹർത്താലിന് ആഹ്വാനം ചെയ്ത് എൽഡിഎഫ്. വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ പരിപാടിക്ക് പങ്കെടുക്കുവാനാണ് ഗവർണർ തൊടുപുഴയിലെത്തുന്നത്. ഭൂപതിവ് ഭേദഗതി ബില്ലിൽ ഗവർണർ ഒപ്പിടാത്തതിനെതിരെ അന്ന് ഇടുക്കി ജില്ലാ കമ്മിറ്റി രാജ്ഭവൻ മാർച്ച് പ്രഖ്യാപിച്ചിരുന്നു. അന്നേ ദിവസം തന്നെ ഗവർണർ ഇടുക്കിയിൽ എത്തുന്നത് അംഗീകരിക്കാൻ ആവില്ലെന്നാണ് എൽഡിഎഫ് ചൂണ്ടിക്കാണിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ചൊവ്വാഴ്ച ഇടുക്കിയിൽ എൽഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്.