
28-ാമത് ഐ.എഫ്.എഫ്.കെ ഡെലിഗേറ്റ് രജിസ്‌ട്രേഷൻ ഇന്നു മുതൽ; ഫീസിൽ വർധനവ്
തിരുവനന്തപുരം: കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ (ഐഎഫ്എഫ്കെ) ഡെലിഗേറ്റ് രജിസ്‌ട്രേഷൻ ഇന്ന് രാവിലെ 10 മണി മുതൽ. www.iffk.in എന്ന വെബ്സൈറ്റിലൂടെ രജിസ്റ്റർ ചെയ്യാം.ഇത്തവണത്തെ രജിസ്‌ട്രേഷന് ഡെലിഗേറ്റ് ഫീസ് ചലച്ചിത്ര അക്കാദമി ഉയർത്തി. 18 ശതമാനം ജിഎസ്ടി കൂടി ഉൾപ്പെടുത്തിയാണ് പുതിയ നിരക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. പൊതുവിഭാഗം 1180 രൂപയും വിദ്യാർഥികൾക്ക് 590 രൂപയുമാണ് ഫീസ്. മുഖ്യവേദിയായ ടഗോർ തിയറ്ററിലെ ഡെലിഗേറ്റ് സെൽ മുഖേന നേരിട്ടും രജിസ്‌ട്രേഷൻ നടത്താം. എട്ട് ദിവസങ്ങളിലായി നടക്കുന്ന മേളയിൽ വിവിധ രാജ്യങ്ങളിൽനിന്നുള്ള ഏകദേശം 180…