
പകര്‍പ്പവകാശ കേസില്‍ ഇളയരാജയ്ക്ക് തിരിച്ചടി; ‘എന്‍ ഇനിയ പൊന്‍ നിലവേ’ പകര്‍പ്പവകാശം സരിമഗയുടേതെന്ന് കോടതി
തമിഴ് സിനിമയിലെ വിഖ്യാത ഗാനത്തിന്‍റെ പകര്‍പ്പവകാശം സംബന്ധിച്ച കേസില്‍ സംഗീത സംവിധായകന്‍ ഇളയരാജയ്ക്ക് തിരിച്ചടി. എന്‍ ഇനിയ പൊന്‍ നിലവേ എന്ന ഗാനത്തിന്‍റെ പകര്‍പ്പവകാശം സംബന്ധിച്ച് ദില്ലി ഹൈക്കോടതിയില്‍ സരിഗമ നല്‍കിയ കേസിലാണ് ഇളയരാജയ്ക്ക് പ്രതികൂലമായ വിധി. പ്രസ്തുത ഗാനത്തിന്‍റെ പകര്‍പ്പവകാശം സരിഗമയ്ക്ക് ആണെന്നും അത് മറ്റൊരാള്‍ക്ക് നല്‍കാന്‍ ഇളയരാജയ്ക്ക് നിയമപരമായി സാധിക്കില്ലെന്നും കോടതി പറഞ്ഞു. ബാലു മഹേന്ദ്രയുടെ സംവിധാനത്തില്‍ 1980 ല്‍ പുറത്തെത്തിയ മൂടു പണി എന്ന ചിത്രത്തില്‍ ഇളയരാജ സംഗീതം പകര്‍ന്ന ഗാനമാണ് എന്‍…