
മെഡിക്കൽ പിജി വിദ്യാർഥിനിയുടെ കൊലപാതകത്തിൽ കേരളത്തിലും 24 മണിക്കൂർ സമരവുമായി ഐഎംഎ
തിരുവനന്തപുരം: കൊൽക്കത്തയിലെ മെഡിക്കൽ പിജി വിദ്യാർഥിനിയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഐഎംഎയുടെ നേതൃത്വത്തിൽ ശനിയാഴ്ച രാവിലെ 6 മുതൽ ഞായറാഴ്ച രാവിലെ 6 വരെ കേരളത്തിലെ ഡോക്ടർമാർ പണിമുടക്കും. മെഡിക്കൽ കോളജുകൾ ഉൾപ്പെടെയുള്ള ആശുപത്രികളിൽ നാളെ ഒപി പ്രവർത്തിക്കില്ല. എന്നാൽ അടിയന്തര ശസ്ത്രക്രിയകൾ, തീവ്രപരിചരണ വിഭാഗം, പ്രസവ മുറി, കാഷ്വൽറ്റി എന്നിവയിൽ ഡോക്ടർമാരുടെ സേവനം ഉണ്ടാകും. നേരത്തേ നിശ്ചയിച്ച ശസ്ത്രക്രിയകൾ എല്ലാം തന്നെ മാറ്റിവയ്ക്കുകയും പഠനപ്രവർത്തനങ്ങൾ, യോഗങ്ങൾ എന്നിവയിൽ നിന്ന് ഡോക്ടർമാർ വിട്ടുനിൽക്കുകയും ചെയ്യും. അതേസമയം, പിജി ഡോക്ടർമാരുടെ…