
ഇമ്മ്യൂണൈസേഷൻ ക്ലിനിക്ക് പ്രവർത്തനം തുടങ്ങി
കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ പാങ്ങപ്പാറ ഇന്റഗ്രേറ്റഡ് ഫാമിലി ഹെൽത്ത് സെന്ററിലെ നവീകരിച്ച ഇമ്മ്യൂണൈസേഷൻ ക്ലിനിക്ക് കടകംപള്ളി സുരേന്ദ്രൻ എം. എൽ.എ ഉദ്ഘാടനം ചെയ്തു. മണ്ഡലത്തിലെ ഏറെ സവിശേഷതയുള്ള ആരോഗ്യ കേന്ദ്രമാണ് പാങ്ങപ്പാറ കുടുംബാരോഗ്യ കേന്ദ്രം. ദിവസേന നൂറ് കണക്കിന് രോഗികളാണ് ഒ.പിയിൽ ചികിത്സ തേടിയെത്തുന്നത്. ആരോഗ്യ പ്രവർത്തകരുടെയും ജനപ്രതിനിധികളുടെയും കൂട്ടായ പ്രവർത്തനമികവാണ് പാങ്ങപ്പാറ ഹെൽത്ത് സെന്ററിന്റെ വിജയമെന്ന് എം.എൽ.എ പറഞ്ഞു. പൊതുമരാമത്ത് വകുപ്പിൽ നിന്നും ലഭിച്ച 10 ലക്ഷം രൂപയും ലയൺസ് ക്ലബ് സമാഹരിച്ചു നൽകിയ 3.60…