
പഞ്ചാബിൽ സൈനികരെ വെടിവച്ചുകൊന്ന ജവാന് ജീവപര്യന്തം തടവ് ശിക്ഷ
ചണ്ഡീഗഢ്: പഞ്ചാബിൽ സൈനികരെ വെടിവച്ചുകൊന്ന ജവാന് ജനറൽ കോർട്ട് മാർഷൽ ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. ദേശായി മോഹൻ എന്ന സൈനികനാണ് കൃത്യം ചെയ്തത്. ബതിൻഡ മിലിട്ടറി സ്റ്റേഷനിൽ നാല് സഹപ്രവർത്തകരെ ആണ് ഇയാൾ ദാരുണമായി കൊലപ്പെടുത്തിയത്. ആർമി ആക്ട് 69, 52 (എ), ഐ.പി.സി 302 എന്നീ വകുപ്പുകൾ ഇയാൾക്കെതിരെ ചുമത്തി. സൈനികന് ജീവപര്യന്തം തടവുശിക്ഷയും സർവീസിൽ നിന്ന് പിരിച്ചുവിടാനും ആണ് വിധിച്ചത്. 2023 ഏപ്രിൽ 12നായിരുന്നു കേസിനാസ്പദമായ സംഭവം. 80 മീഡിയം ആർട്ടിലറി റെജിമെൻ്റിലെ സാഗർ…