
ബംഗാളിൽ കോൺഗ്രസിനെയും സിപിഎമ്മിനെയും സഖ്യത്തിന് ക്ഷണിച്ച് ബിജെപി
കൊൽക്കത്ത: കോൺഗ്രസിനെയും സിപിഎമ്മിനെയും സഖ്യത്തിന് ക്ഷണിച്ച് ബിജെപി. പശ്ചിമ ബംഗാൾ ബിജെപി അധ്യക്ഷൻ സമിക് ഭട്ടാചാര്യയാണ് കോൺഗ്രസിനെയും സിപിഎമ്മിനെയും സഖ്യത്തിന് ക്ഷണിച്ചത്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മമത ബാനർജിയെ അധികാരത്തിൽ നിന്നും താഴെയിറക്കാൻ ഒരുമിച്ച് നിൽക്കാമെന്നായിരുന്നു സമിക് ഭട്ടാചാര്യ പ്രഖ്യാപിതച്ചത്. സിപിഎമ്മും കോൺഗ്രസും ബിജെപിയോടൊപ്പം ചേർന്ന് മഹാസഖ്യം രൂപീകരിക്കണം എന്നായിരുന്നു ബിജെപി നേതാവിന്റെ പ്രഖ്യാപനം. ശ്യാമപ്രസാദ് മുഖർജ് ജന്മവാർഷികത്തോടൊനുബന്ധിച്ച് കൊൽക്കത്ത റെഡ് റോഡിൽ ബിജെപി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു സമിക് ഭട്ടാചാര്യ. ബംഗാളിലെ ഇസ്‌ലാമിക മതമൗലികവാദവും മതഭ്രാന്തും…