Headlines

ഐസിസി ടെസ്റ്റ് റങ്കിങില്‍ ഇന്ത്യക്ക് തിരിച്ചടി; ഇന്ത്യയെ മറികടന്ന് ഒന്നാം സ്ഥാനത്ത് ഓസ്‌ട്രേലിയ

ദുബായ്: ഏറ്റവും പുതിയ ഐസിസി ടെസ്റ്റ് റങ്കിങില്‍ ഇന്ത്യയെ പിന്തള്ളി ഓസ്‌ട്രേലിയ. റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് ഓസ്‌ട്രേലിയയാണ്. ഇന്ത്യയ് രണ്ടാം സ്ഥാനവുമാണ് ലഭിച്ചത്. 124 റേറ്റിങ് പോയിന്റുകളുമായാണ് ഓസീസ് ഒന്നാം സ്ഥാനം തിരികെ പിടിച്ചത്. ഇന്ത്യക്ക് 120 റേറ്റിങ് പോയിന്റുകള്‍. മൂന്നാം റാങ്കില്‍ ഇംഗ്ലണ്ടാണ്. അവര്‍ക്ക് 105 റേറ്റിങ് പോയിന്റുകള്‍. 103 പോയിന്റുമായി ദക്ഷിണാഫ്രിക്ക നാലാം സ്ഥാനത്തും 96 പോയിന്റുകളുമായി ന്യൂസിലന്‍ഡ് അഞ്ചാമതും നില്‍ക്കുന്നു. ടെസ്റ്റ് റാങ്കിങില്‍ പാകിസ്ഥാന്‍ ആറാം സ്ഥാനത്തും ശ്രീലങ്ക ഏഴാമതും നില്‍ക്കുന്നു. വെസ്റ്റ്…

Read More

മല്ലികാർജുൻ ഖാർഗെ ഇൻഡ്യ മുന്നണി അധ്യക്ഷൻ

ന്യൂഡൽഹി: കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയെ പ്രതിപക്ഷ സഖ്യമായ ഇൻഡ്യ മുന്നണി അധ്യക്ഷനായി തെരഞ്ഞെടുത്തു. മുന്നണിയുടെ ഓൺലൈൻ യോഗത്തിലാണ് ഇതുസംബന്ധിച്ച് ധാരണയായത്. സീറ്റു പങ്കുവെക്കൽ ചർച്ചകൾ സജീവമായിരിക്കെയാണ് മുന്നണി അധ്യക്ഷനെ തെരഞ്ഞെടുത്തത്. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ മുന്നണിയുടെ അധ്യക്ഷനാവുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, കോൺഗ്രസിനെ തന്നെ ചുമതലയേൽപ്പിക്കാൻ മുന്നണി തീരുമാനിക്കുകയായിരുന്നു.ഇൻഡ്യ സഖ്യത്തിൽ അസ്വാരസ്യങ്ങൾ വർധിക്കുന്നതിനിടെയാണ് ഇന്ന് നിർണായക യോഗം നടന്നത്. പ്രധാനമന്ത്രി സ്ഥാനാർഥിയായി മല്ലികാർജുൻ ഖാർഗെയെ ഉയർത്തിക്കാട്ടണമെന്ന് മമത ബാനർജിയും അരവിന്ദ് കെജ്രിവാളും ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഈ…

Read More

അഫ്ഗാനിസ്താനെതിരായ ടി20 പരമ്പര; ടീമിൽ വീണ്ടും ഇടം നേടി മലയാളിതാരം സഞ്ജു സാംസൺ

ന്യൂഡൽഹി: ടി20 ടീമിൽ വീണ്ടും ഇടം നേടി മലയാളിതാരം സഞ്ജു സാംസൺ. അഫ്​ഗാനിസ്താനെതിരായ ടി20 പരമ്പരയക്കുള്ള ഇന്ത്യനെ ടീമിനെ പ്രഖ്യാപിച്ചപ്പോഴാണ് സഞ്ജു സാംസണെ തിരിച്ച് വിളിച്ചത്. വിരാട് കോലി ഉൾപ്പടെയുള്ള ടീമിനെ രോഹിത് ശർമയാണ് നയിക്കുന്നത്. 16 അംഗങ്ങളാണ് ടീമിലുള്ളത്. ഒരു മാസത്തെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് ശേഷം പേസർമാരായ ജസ്പ്രീത് ബുംറയ്ക്കും മുഹമ്മദ് സിറാജിനും മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയിൽ വിശ്രമം അനുവദിച്ചിട്ടുണ്ട്. ജിതേഷ് ശർമയ്‌ക്കൊപ്പം വിക്കറ്റ് കീപ്പറായാണ് സഞ്ജുവിനെ ഉൾപ്പെടുത്തിയത്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ അവസാന ഏകദിനത്തിൽ സെഞ്ചുറിയുമായി…

Read More

ഇന്ത്യ നിങ്ങളുടെ പിതാവിന്റേതാണോ?  കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ച് അരവിന്ദ് കെജ്രിവാൾ

രാജ്യത്തിന്റെ പേരുമാറ്റൽ വിവാദത്തിൽ കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഇന്ത്യ നിങ്ങളുടെ പിതാവിന്റേതാണോ എന്ന ചോദ്യമുയർത്തി കെജ്രിവാൾ, രാജ്യം 140 കോടി ജനങ്ങളുടേതാണെന്നും പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിന്റെ പേര് ‘ഇന്ത്യ’ എന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ബിജെപി സർക്കാർ രാജ്യത്തിന്റെ പേര് മാറ്റാൻ തീരുമാനിച്ചതെന്നും ഛത്തീസ്ഗഢിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെ കെജ്രിവാൾ ആരോപിച്ചു. “ഇന്ത്യ നിങ്ങളുടെ പിതാവിന്റേതാണോ? 140 കോടി ജനങ്ങളുടേതാണ്. ഇന്ത്യ ജീവിക്കുന്നത് നമ്മുടെ ഹൃദയത്തിലാണ്, ഭാരതം നമ്മുടെ ഹൃദയത്തിലാണ്,…

Read More

ഏഷ്യാ കപ്പ് ക്രിക്കറ്റ്‌ : ഇന്ത്യ ഇന്ന് വീണ്ടും പാകിസ്താനെതിരെ, ഭീഷണിയായി മഴ

ഏഷ്യാ കപ്പില്‍ ഇന്ത്യ ഇന്ന് സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തിനായി ഇറങ്ങും. പാകിസ്താൻ ആണ് ഇന്ന് ഇന്ത്യയുടെ എതിരാളികള്‍. ഗ്രൂപ്പ് ഘട്ടത്തിലും പാകിസ്താനെതിരെ ഇന്ത്യ കളിച്ചിരുന്നു. അന്ന് മഴ പെയ്തതിനാല്‍ ഇന്ത്യയുടെ ഇന്നിങ്സ് അവസാനിച്ചതിനൊപ്പം മത്സരവും അവസാനിച്ചിരുന്നു. ഇന്നത്തെ മത്സരത്തിനും മഴ ഭീഷണിയുണ്ട്. മഴ ഇന്ന് പ്രശ്നമായാല്‍ നാളെ റിസേര്‍വ് ഡേ ഉണ്ട്. ഏഷ്യാ കപ്പില്‍ ഇന്ത്യ ഇതുവരെ കളിച്ച രണ്ടു മത്സരങ്ങളില്‍ മഴ പ്രശ്നമായിരുന്നു. രണ്ടാം മത്സരത്തില്‍ നേപ്പാളിനെ തോല്‍പ്പിച്ചിരുന്നു എങ്കിലും ആ മത്സരവും മഴ…

Read More

ഇന്ത്യ മുന്നണിക്ക് 13 അംഗ ഏകോപന സമിതി; സീറ്റ് ചർച്ച 30 നകം പൂർത്തിയാക്കും.

മുംബൈ: പ്രതിപക്ഷ പാർട്ടികളുടെ ഇന്ത്യാ മുന്നണി പ്രവർത്തനം ഏകോപിപ്പിക്കുന്നതിന് പതിമൂന്നംഗ സമിതിയെ തെരഞ്ഞെടുത്തു. ഏകോപന സമിതിയാവും മുന്നണിയുടെ ഉന്നത സംവിധാനം. ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സീറ്റു പങ്കുവയ്ക്കലിൽ ഉടൻ ചർച്ചകൾ തുടങ്ങാനും മുംബൈയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. കോൺഗ്രസിൽ നിന്ന് കെസി വേണുഗോപാൽ, സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, എൻസിപി നേതാവ് ശരദ് പവാർ, തമിഴ്നാട് മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എംകെ ആർജെഡിയിൽനിന്ന് തേജസ്വി യാദവ്, ടിഎംസിയുടെ അഭിഷേക് ബാനർജി, ശിവസേനയുടെ സഞ്ജയ് റാവത്ത് എന്നിവർ സമിതി…

Read More

ചന്ദ്രനെ തൊട്ട് ചന്ദ്രയാൻ 3, ഇന്ത്യക്ക് ചരിത്രമുഹൂർത്തം; അഭിമാനമായി ഐ.എസ്.ആർ.ഒ

ചന്ദ്രനിൽ ചന്ദ്രയാൻ 3 വിജയകരമായി സോഫ്റ്റ് ലാൻഡിങ് നടത്തി. വൈകിട്ട് 6.04 ന് ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിങ് പൂർത്തിയാക്കി. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങുന്ന ആദ്യ ചാന്ദ്രദൗത്യമായി ഇന്ത്യയുടെ ചന്ദ്രയാൻ 3 മാറി. ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ. 5.45 മുതലായിരുന്നു ലാൻഡിങ് പ്രക്രിയ ആരംഭിച്ചത്. എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ ഓഗസ്റ്റ് 27ലേക്ക് ലാൻഡിങ് മാറ്റാനായിരുന്നു തീരുമാനമുണ്ടായിരുന്നെങ്കിലും ഇന്ന് തന്നെ ലാൻഡിങ് നടത്താൻ കഴിയുമെന്ന് ഐഎസ്ആർഒ വ്യക്തമാക്കിയിരുന്നു. നേരത്തെ നിശ്ചയിച്ചുറപ്പിച്ച സ്ഥാനത്ത് തന്നെ ലാൻഡിങ്…

Read More

അവിശ്വാസപ്രമേയത്തില്‍ ഇന്ന് ചർച്ച; കോണ്‍ഗ്രസില്‍ നിന്ന് രാഹുല്‍ ആദ്യം സംസാരിക്കും

ദില്ലി: മോദി സർക്കാരിനെതിരായ പ്രതിപക്ഷത്തിന്‍റെ അവിശ്വാസപ്രമേയത്തില്‍ ഇന്ന് പാർലമെൻറില്‍ ചർച്ച. ഇന്നു മുതല്‍ വ്യാഴാഴ്ച വരെയാണ് ലോക്സഭയില്‍ ചർച്ച നടക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദി വ്യാഴ്ച സഭയില്‍ സംസാരിക്കും. കോണ്‍ഗ്രസില്‍ നിന്ന് രാഹുല്‍ഗാന്ധിയാണ് ആദ്യം പാർലമെന്‍റില്‍ സംസാരിക്കുന്നത്. മണിപ്പൂര്‍ വിഷയം പ്രധാന ചർച്ചയാക്കി സർക്കാരിനെ നേരിടാനാണ് ഇന്ത്യ മുന്നണിയുടെ തീരുമാനം. ലോക്സഭയില്‍ ഭൂരിപക്ഷം ഉള്ളതിനാല്‍ അവിശ്വാസ പ്രമേയത്തില്‍ ബിജെപിക്ക് ആശങ്കയില്ല. ബിജെഡി, വൈഎസ്ആർ കോണ്‍ഗ്രസ്. ടിഡിപി പാര്‍ട്ടികള്‍ ബിജെപിയെ പിന്തുണക്കും. ബിആർഎസ് ഇന്ത്യ മുന്നണിയേയും പിന്തുണക്കും. കോണ്‍ഗ്രസ് എംപി…

Read More

‘ജീതേഗ ഭാരത്’: ഇന്ത്യൻ സഖ്യത്തിന് പുതിയ ടാഗ് ലൈൻ

എൻഡിഎ സർക്കാരിനെതിരെ 2024 ലെ പൊതുതിരഞ്ഞെടുപ്പിനായി പ്രതിപക്ഷം രൂപപ്പെടുത്തിയ വിശാല സഖ്യത്തിന്റെ പേര് ‘ഇന്ത്യ’ എന്ന് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ സഖ്യത്തിന്റെ ടാഗ്‌ലൈൻ പ്രഖ്യാപിച്ചു. ‘ജീതേഗ ഭാരത്’ (ഇന്ത്യ വിജയിക്കും) എന്നതാണ് പുതിയ ടാഗ്‌ലൈൻ. ഇന്നലെ രാത്രി വൈകി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് ടാഗ്‌ലൈൻ സംബന്ധിച്ച അന്തിമ തീരുമാനം എടുത്തത്. ടാഗ്‌ലൈൻ നിരവധി പ്രാദേശിക ഭാഷകളിലും ആവർത്തിക്കാൻ സാധ്യതയുണ്ടെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു. ചൊവ്വാഴ്ച നടന്ന ദ്വിദിന ബെംഗളൂരു കോൺക്ലേവിൽ 26 പ്രതിപക്ഷ പാർട്ടികളുടെ നേതാക്കൾ സഖ്യത്തിന് ഇന്ത്യ…

Read More

പ്രതിപക്ഷ സഖ്യത്തിന് പുതിയ പേര്; ‘INDIA’യുടെ അടുത്ത യോഗം മുംബൈയില്‍

ബംഗളൂരു: 2024 ലോക്‌സഭ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള പ്രതിപക്ഷ സഖ്യത്തിന് പുതിയ പേര്. ഇന്ത്യൻ നാഷനല്‍ ഡെമോക്രാറ്റിക് ഇൻക്ലുസിവ് അലയൻസ് എന്നതിന്‍റെ ചുരുക്കരൂപമായാണ് I-N-D-I-A എന്ന് നാമകരണം ചെയ്യാൻ തീരുമാനമായത്. ഇന്നത്തെ യോഗത്തിൽ പങ്കെടുത്ത എല്ലാ പാർട്ടികളും ഈ പേരിനോട് യോജിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് സഖ്യത്തിന്റെ പേര് പ്രഖ്യാപിച്ചത്. പ്രതിപക്ഷ സഖ്യത്തിന്റെ അടുത്ത യോഗം മുംബൈയില്‍ ചേരാനും ധാരണയായിട്ടുണ്ട് ജൂൺ 23ന് ബീഹാറിലെ പാട്നയിലാണ് പ്രതിപക്ഷ പാർട്ടികൾ ആദ്യമായി യോഗം ചേർന്നത്. ഈ യോഗത്തിലാണ് ബംഗളുരുവിൽ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial