
ബാല്‍ബിര്‍നിയുടെ പോരാട്ടം പാഴായി; അയര്‍ലന്‍ഡിനെതിരെ ഇന്ത്യക്ക് ടി20 പരമ്പര
ഡബ്ലിന്‍: അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പര ഇന്ത്യക്ക്. രണ്ടാം ടി20 33 റണ്‍സിന്റെ വിജയം സ്വന്തമാക്കിയതോടെയാണ് പരമ്പര ഇന്ത്യ നേടിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സാണ് നേടിയത്. റുതുരാജ് ഗെയ്കവാദ് (58), സഞ്ജു സാംസണ്‍ (40), റിങ്കു സിംഗ് (38) എന്നിവര്‍ തിളങ്ങി. മറുപടി ബാറ്റിംഗില്‍ അയര്‍ലന്‍ഡിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സെടുക്കാനാണ് സാധിച്ചത്. 51 പന്തില്‍ 72 റണ്‍സെടുത്ത് ആന്‍ഡ്രൂ ബാല്‍ബിര്‍ണിയാണ് അയര്‍ലന്‍ഡിന്റെ ടോപ് സ്‌കോറര്‍….