
പ്രകോപനത്തിന് തിരിച്ചടി തുടങ്ങി, ലാഹോറില്‍ ആക്രമണം, യുദ്ധവിമാനങ്ങള്‍ നഷ്ടപ്പെട്ടെന്ന് പാകിസ്താൻ
ഇസ്ലാമാബാദ്: ഇന്ത്യയെ ആക്രമിക്കാൻ അയച്ച യുദ്ധവിമാനങ്ങള്‍ നഷ്ടപ്പെട്ടുവെന്ന് സമ്മതിച്ച് പാകിസ്താൻ. തങ്ങളുടെ രണ്ട് ജെ.എഫ്-17 യുദ്ധവിമാനങ്ങളാണ് ഇന്ത്യ വെടിവെച്ചിട്ടതെന്ന് പാകിസ്താൻ അറിയിച്ചു പാകിസ്താന്റെ ഡയറക്ടർ ജനറല്‍ ഓഫ് ഇന്റർ സർവീസ് പബ്ലിക് റിലേഷൻ ആണ് യുദ്ധവിമാനം നഷ്ടപ്പെട്ടകാര്യം അറിയിച്ചത്. മാത്രമല്ല പാകിസ്താന്റെ ഈസ്റ്റേണ്‍ കോറിഡോർ മേഖലയില്‍ കനത്ത നാശം ഇന്ത്യയുടെ പ്രത്യാക്രമണത്തിലുണ്ടായി എന്നും ഡിജിഐഎസ്പിആർ നടത്തിയ വാർത്താ സമ്മേളനത്തിലറിയിച്ചു. പാകിസ്താൻ യുദ്ധം ആഗ്രഹിക്കുന്നില്ല. സമാധാനത്തിന് വേണ്ടി നിലകൊള്ളുമെന്നും അദ്ദേഹം പറയുന്നു. ജമ്മു കശ്മീർ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലേക്കാണ്…