
ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച ഒരു പാകിസ്ഥാൻ പൗരനെ അതിർത്തി സുരക്ഷാ സേന (ബിഎസ്എഫ്) അറസ്റ്റ് ചെയ്തു.
അമൃത്സർ: ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ചുവെന്നാരോപിച്ച് പഞ്ചാബിലെ ഗുരുദാസ്പൂർ ജില്ലയിൽ ഒരു പാകിസ്ഥാൻ പൗരനെ അതിർത്തി സുരക്ഷാ സേന (ബിഎസ്എഫ്) ചെയ്തു. അമൃത്സറിലെ ഷാപൂർ അതിർത്തി പോസ്റ്റിൽ വെച്ചാണ് മുഹമ്മദ് ഹുസൈൻ(65) എന്നയാളാണ് ലാഹോർ സ്വദേശിയെ സൈന്യം പിടികൂടിയത്. നിലവിൽ ഇയാൾ പോലീസ് കസ്റ്റഡിയിലാണ്. അടുത്തിടെ നടന്ന പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം വർദ്ധിച്ച സാഹചര്യത്തിലാണ് അറസ്റ്റ്. ഇയാളിൽ നിന്ന് അസ്വാഭാവികമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നും, കുറച്ച് പണം മാത്രമാണ് ഇയാളുടെ കൈവശം ഉണ്ടായിരുന്നതെന്നും…