
ഇന്ത്യാ-പാക് ഡിജിഎംഒ തല ചര്‍ച്ച അവസാനിച്ചു; വെടിനിര്‍ത്തലുമായി മുന്നോട്ട്, ചര്‍ച്ച തുടരാനും തീരുമാനം
ദില്ലി: ഇന്ത്യയും പാകിസ്ഥാനും തമ്മിലെ വെടിനിർത്തല്‍ സംബന്ധിച്ച് ഇരു സേനകളുടെയും മിലിറ്ററി ഓപറേഷൻസ് ഡയറക്ടർ ജനറല്‍ തലത്തില്‍ ചർച്ച നടത്തി വെടിനിർത്തല്‍ സംബന്ധിച്ചാണ് ചർച്ച ചെയ്തത്. സിന്ധു നദീജല കരാർ അടക്കമുള്ള വിഷയങ്ങള്‍ ഈ യോഗത്തില്‍ ചർച്ച ചെയ്തില്ല. ഇന്ന് വൈകിട്ടോടെ ആരംഭിച്ച ചർച്ച 30 മിനിറ്റോളമാണ് നീണ്ടു നിന്നത്. ചർച്ച അവസാനിച്ചതായി വാർത്താ ഏജൻസിയാണ് റിപ്പോർട്ട് ചെയ്യുന്നത്. വെടിനിർത്തലുമായി മുന്നോട്ട് പോകാനും ചർച്ച തുടരാനും തീരുമാനമായെന്നാണ് വിവരം. ഇതില്‍ സ്ഥിരീകരണം വന്നിട്ടില്ല. അതേസമയം ഇന്ന് രാത്രി…