ശക്തമായ എതിർപ്പിനെത്തുടർന്ന് രജിസ്ട്രേഡ് തപാൽ നിർത്താനുള്ള തീരുമാനം പിൻവലിച്ചു
കൊച്ചി: ശക്തമായ എതിർപ്പിനെത്തുടർന്ന് രജിസ്ട്രേഡ് തപാൽ നിർത്താനുള്ള തീരുമാനം പിൻവലിച്ചു. സെപ്റ്റംബർ ഒന്നുമുതൽ രജിസ്ട്രേഡ് തപാൽ നിർത്താനും സ്പീഡ് പോസ്റ്റിൽ ലയിപ്പിക്കാനുമാണ് തീരുമാനിച്ചിരുന്നത്. ഈ തീരുമാനമാണ് തപാൽവകുപ്പ് ഭാഗികമായി പിൻവലിച്ചത്. വകുപ്പിന്‍റെ ട്വിറ്റർ അക്കൗണ്ടിൽ ഉൾപ്പെടെ ശക്തമായ എതിർപ്പ് ഉയർന്നിരുന്നു. ഇതെത്തുടർന്നാണ് തീരുമാനം പിൻവലിച്ച് വിശദീകരണം നൽകിയത്. രജിസ്റ്റേർഡ് തപാൽ സംവിധാനം തുടരുമെന്നും സേവനം കുറെക്കൂടി വേഗത്തിലാക്കാൻ പരിഷ്കരിക്കുകയാണെന്നും വകുപ്പ് അറിയിച്ചു. ജോലി അറിയിപ്പുകൾ, വ്യവഹാര നോട്ടീസുകൾ, സർക്കാർ വകുപ്പുകളുമായി ബന്ധപ്പെട്ട അറിയിപ്പുകൾ, ബാങ്കുകളുടെയും സർവകലാശാലകളുടെയും മറ്റും…

