
ലോകകപ്പ് ക്രിക്കറ്റ്; അജയ്യരായി ഇന്ത്യ, കോലിക്ക് പിറന്നാൾ മധുരം
കൊൽക്കത്ത: ഇന്ത്യ ഉയർത്തിയ 326 റൺസ് പിൻതുടർന്ന ദക്ഷിണാഫ്രിക്കൻ ബാറ്റിംഗ് തകർന്നടിഞ്ഞതോടെ അജയ്യരായി ടീം ഇന്ത്യ, സെമി ഫൈനലിലെ ഒന്നാംസ്ഥാനമുറപ്പിച്ചു.ഫോമിലുള്ള ബാറ്റർമാരെ ഒന്നിന് പുറകെ ഒന്നായി മടക്കിയ രവീന്ദ്ര ജഡേജയാണ് കിംഗ് കോലിയുടെ 35-ാം ജന്മദിനം അവിസ്മരണീയമാക്കിയത്. ഒൻപത് ഓവറിൽ 35 റൺസ് വഴങ്ങി അഞ്ച് വിക്കറ്റാണ് ജഡേജ സ്വന്തം പേരിലാക്കിയത്. 15 ബോളിൽ 29 റൺസും ജഡേജയുടെ വകയായിരുന്നു. ഏഴ് റൺസ് വഴങ്ങി കുൽദീപ് യാദവും 18 റൺ വഴങ്ങി മുഹമ്മദ് ഷമിയും രണ്ട് വിക്കറ്റ്…