
അമേരിക്കയിൽ ആക്രമണത്തിന് ഇരയായ ഇന്ത്യൻ വംശജൻ മരിച്ചു, അക്രമിയെക്കുറിച്ചു വിവരം നൽകുന്നവർക്ക് പാരിതോഷികമായി 25,000 ഡോളർ പ്രഖ്യാപിച്ച് പോലീസ്
വാഷിങ്ടൺ: അമേരിക്കയിൽ ആക്രമണത്തിന് ഇരയായ ഇന്ത്യൻ വംശജൻ മരിച്ചു. ‘ഡൈനാമോ ടെക്നോളജീസ്’ സഹസ്ഥാപകനും പ്രസിഡന്റുമായ വിവേക് ചന്ദർ തനേജ(41)യാണ് ചികിത്സയിലിരിക്കെ മരിച്ചത്. ഫെബ്രുവരി രണ്ടാം തീയതി വാഷിങ്ടൺ ഡൗൺടൗണിലെ ഒരു റസ്റ്ററന്റിന് പുറത്തുവച്ചാണ് വിവേക് ആക്രമണത്തിനിരയായത്.തർക്കം ആക്രമണത്തിൽ കലാശിച്ചെന്നും വിവേകിന് തലയ്ക്കടിയേറ്റെന്നുമാണ് റിപ്പോർട്ട്. തുടർന്ന് പൊലീസെത്തി യുവാവിനെ ആശുപത്രിയിൽ എത്തിച്ചു. ഗുരുതരമായി പരിക്കേറ്റ വിവേക് ചികിത്സയിരിക്കെ ബുധനാഴ്ചയാണ് മരിച്ചത്. അതേസമയം, സംഭവത്തിൽ ആരെയും ഇതുവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല. അക്രമിയുടേതെന്ന് സംശയിക്കുന്ന ദൃശ്യങ്ങൾ സിസിടിവി ക്യാമറകളിൽനിന്ന് പൊലീസ്…