
ഇന്ദിരാഗാന്ധിയെയും നർഗീസ് ദത്തിനെയും വെട്ടി;ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ പേരുമാറ്റം
ന്യൂഡൽഹി: ദേശീയ ചലച്ചിത്ര അവാർഡിൽ അഴിച്ചു പണി. ഇന്ദിരാഗാന്ധി, നർഗീസ് ദത്ത് പുരസ്കാരങ്ങളുടെ പേരുകൾ ഒഴിവാക്കി. ദാദാസാഹിബ് ഫാൽക്കേ അവാർഡിന്റെ ക്യാഷ് പ്രൈസിലും മാറ്റങ്ങൾ വരുത്തി. മാറ്റങ്ങൾ സംബന്ധിച്ച ശുപാർശകൾ ഡിസംബറിലാണ് നൽകിയതെന്ന് പാനലിലെ അംഗവും ചലച്ചിത്ര സംവിധായകനുമായ പ്രിയദർശൻ പറഞ്ഞു. മികച്ച നവാഗത സംവിധായകന് നൽകുന്ന ഇന്ദിരാഗാന്ധി അവാർഡ് സംവിധായകന്റെ മികച്ച നവാഗത ചിത്രം എന്ന് പുനർനാമകരണം ചെയ്തു. നേരത്തെ നിർമ്മാതാവും സംവിധായകനുമായി വിഭജിച്ചിരുന്ന സമ്മാനത്തുക ഇനി സംവിധായകന് മാത്രമായിരിക്കും. ദേശീയ ഉദ്ഗ്രഥനെത്തെക്കുറിച്ചുള്ള മികച്ച ഫീച്ചർ…