ഇനി സ്വകാര്യതയില്ല, ഇൻസ്റ്റഗ്രാമിൽ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ നിർത്തലാക്കുന്നു, മെയ് 8 മുതൽ മാറ്റം
മെറ്റയുടെ കീഴിലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റഗ്രാം ആപ്പിലെ എൻഡ്-ടു-എൻഡ് എൻക്രിപ്റ്റഡ് (E2E) മെസേജിങ് സേവനം ഈ വർഷം മേയ് എട്ടോടെ നിർത്തലാക്കുമെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഉപയോക്താക്കളുടെ സ്വകാര്യത ഉറപ്പാക്കുന്നതിനായി ചാറ്റുകൾ പ്രത്യേക കീ ഉപയോഗിച്ച് സംരക്ഷിക്കുന്ന ഈ ഫീച്ചർ അതോടെ ലഭ്യമാകില്ല. അയക്കുന്നയാളും സ്വീകർത്താവും ഒഴികെ കമ്പനി ഉൾപ്പെടെ മൂന്നാമതൊരാൾ കാണില്ലെന്നതാണ് എൻഡ് ടു എൻഡ് എൻക്രിപ്ഷൻ സംവിധാനത്തിന്റെ സവിശേഷത. വാട്സാപ് ഫേസ്ബുക്ക് മെസഞ്ചർ, ടെലഗ്രാം, സിഗ്നൽ പോലുള്ള പ്ലാറ്റ്‌ഫോമുകൾ എൻഡ് ടു എൻഡ്…

